പലപ്പോഴും അല്‍പ സമയം ഒരേ പൊസിഷനില്‍ ഇരുന്ന് കഴിയുമ്പോള്‍ നിങ്ങള്‍ക്ക് കാലുകളില്‍ തരിപ്പും മരവിപ്പും അനുഭവപ്പെടുന്നുണ്ടോ? എന്നാല്‍ എന്താണ് ഇതിന് പിന്നില്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ? പലപ്പോഴും കാലുകള്‍ കയറ്റി വെച്ച് ഇരിക്കുമ്പോള്‍ , ഉറങ്ങുമ്പോള്‍ എല്ലാം പലരിലും ഈ പ്രശ്‌നം അനുഭവപ്പെടുന്നു. എന്നാല്‍ ഇത് ഒരു സാധാരണ പ്രശ്‌നമായി കണക്കാക്കുന്നവരും അല്ല ചെറിയ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള തുടക്കമായി കണക്കാക്കുന്നവരും ധാരാളമുണ്ട്.
ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും പൊതുവേ മരവിപ്പും തരിപ്പും എല്ലാം അനുഭവപ്പെടാം. എന്നാല്‍ പലപ്പോഴും ഇത് കൂടുതല്‍ കാണപ്പെടുന്നത് കൈകാലുകളിലാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ മരവിപ്പും തണുപ്പും കാണപ്പെടുന്നത് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അതിന് പിന്നിലെ അനാരോഗ്യകരമായ ചില കാര്യങ്ങളെക്കുറിച്ച് പറയാം. ആദ്യം ശ്രദ്ധിക്കേണ്ടത് കൂടുതല്‍ നേരം ഒരേ പൊസിഷനില്‍ ഇരിക്കുമ്പോള്‍ കാലുകള്‍ക്കും കൈകള്‍ക്കും തരിപ്പ് അനുഭവപ്പെടുകയാണെങ്കില്‍ പതുക്കേ കൈകാലുകള്‍ ഇളക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും ഞരമ്പുകള്‍ കംപ്രസ് ആവുന്നതിന്റെ ഫലമായാണ് ഇത്തരം തരിപ്പ് അതവാ മരവിപ്പ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. കൈയ്യിലേയോ കാലിലേയോ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
ഇരിക്കുന്ന പൊസിഷന്‍ പലപ്പോഴും ഞരമ്പുകള്‍ക്ക് സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന അവസ്ഥയിലാണ് ഈ പ്രതിസന്ധി നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ അധികം സമ്മര്‍ദ്ദം ഞരമ്പുകളില്‍ നല്‍കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ഞരമ്പുകളുടെ രക്തയോട്ടത്തെ സ്വാധീനിക്കുകയും പലപ്പോഴും രക്തയോട്ടമില്ലാത്തതിനാല്‍ തരിപ്പ് അഥവാ മരവിപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. പ്രമേഹം പ്രമേഹം അധികമുള്ള ആളുകളില്‍ ഈ പ്രശ്‌നം കണ്ട് വരുന്നുണ്ട്. ഡയബറ്റിക് ന്യൂറോപ്പതി എന്ന് വിളിക്കുന്ന അവസ്ഥയാണ് ഇത്തരം മരവിപ്പിലേക്ക് നയിക്കുന്നത്. ഇത് നിങ്ങളുടെ കാലുകളില്‍ നാഡിക്ഷതം പോലുള്ളവക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഉള്ളവരെങ്കില്‍ അതിനെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി വരുന്നു. സയാറ്റിക്ക നട്ടെല്ല് അല്ലെങ്കില്‍ ഡിസ്‌കുകളുടെ തകരാര്‍ സയാറ്റിക്ക പോലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളുടെ കാലുകളില്‍ തരിപ്പ് ഉണ്ടാക്കുന്നതാണ്. പലപ്പോഴും കാലുകളിലേക്ക് നീണ്ട് പോവുന്ന നട്ടെല്ലില്‍ നിന്നുള്ള ഞരമ്പുരളില്‍ നിന്നാണ് ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. ഇത് കാലുകളില്‍ വളരെയധികം കൂടിയ തോതില്‍ തന്നെ പലപ്പോഴും തരിപ്പോ അല്ലെങ്കില്‍ മരവിപ്പോ ഉണ്ടാക്കുന്നതിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.
ടാര്‍സല്‍ ടണല്‍ സിന്‍ഡ്രോം ടാര്‍സല്‍ ടണല്‍ സിന്‍ഡ്രോം സംഭവിക്കുന്നത് കാലിന്റെ പുറകിലൂടെയും കണങ്കാലിന് ഉള്ളിലൂടെയും പാദത്തിലൂടെയും ഒഴുകുന്ന ഞരമ്പുകളില്‍ കേടുപാടുകള്‍ സംഭവിക്കുമ്പോഴാണ്. ഇതിന്റെ ഫലമായി ഇത്തരം രോഗാവസ്ഥകള്‍ ഇള്ളവരില്‍ പലപ്പോഴും കണങ്കാല്‍, കുതികാല്‍, പാദങ്ങള്‍ എന്നിവയില്‍ മരവിപ്പ്, പൊള്ളല്‍, ഇക്കിളി, വേദന എന്നിവ അനുഭവപ്പെടുന്നു. ഇത്തരം അവസ്ഥയും വളരെയധികം ശ്രദ്ധിക്കണം. പെരിഫറല്‍ ആര്‍ട്ടറി രോഗം പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് (പിഎഡി) കാലുകള്‍, കൈകള്‍, ആമാശയം എന്നിവിടങ്ങളിലെ പെരിഫറല്‍ രക്തധമനികള്‍ ഇടുങ്ങിയതാക്കുകയും അവക്ക് ആവശ്യത്തിന് രക്തം പമ്പ് ചെയ്യുന്നതിന് സാധിക്കാതെ വരുന്ന അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി പലപ്പോഴും നിങ്ങളുടെ ഇടുപ്പിലും മറ്റും വേദനക്കുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. കാലില്‍ മരവിപ്പും വേദനയും ഇവരില്‍ കഠിനമായിരിക്കും. ഇത്രയും കാര്യങ്ങളാണ് കാലുകളില്‍ മരവിപ്പ് ഉണ്ടാക്കുന്ന പ്രധാന കാരണങ്ങളായി പറയുന്നത്.