വികസനപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള ശക്തമായ ആയുധം വിദ്യാഭ്യാസം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമൂഹത്തില്‍ വികസനപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള ഏറ്റവും ശക്തമായ ആയുധം വിദ്യാഭ്യാസം തന്നെയാണെന്ന്  ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍. പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയദിന വാരാചാരണത്തോടനുബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യുവസംഗമത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കളക്ടര്‍. ശരിയായ ദിശാബോധത്തോടെ സഞ്ചരിച്ചാല്‍ മാത്രമേ സമൂഹത്തില്‍ മുന്നേറാന്‍ കഴിയുകയുള്ളു. തദ്ദേശീയ ജനതയെ വിദ്യാഭ്യാസത്തിലൂടെ ഉന്നതിയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി തദ്ദേശീയ ജനതയുടെയും സമൂഹത്തിന്‍റെയും കൂട്ടായ ശ്രമഫലത്തിലൂടെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കാനും സാധിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

തദ്ദേശീയ ജനവിഭാഗങ്ങള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം വൈജ്ഞാനിക മുന്നേറ്റത്തിനും അവരെ സ്വയംപര്യാപ്തരാക്കുന്നതിനും നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. വിദ്യഭ്യാസത്തെ പറ്റിയുള്ള അവബോധം കുട്ടികളില്‍ വളര്‍ത്തി അതിനുള്ള സാഹചര്യവും പശ്ചാത്തലവും ഒരുക്കണം. വിദ്യഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കികൊണ്ടുള്ള സേവനങ്ങളും ആനുകൂല്യങ്ങളും തദ്ദേശീയ ജനതയ്ക്ക് നല്‍കുന്നുണ്ട്. ജിജ്ഞാസയുണര്‍ത്തുന്നതിനൊപ്പം  ലക്ഷ്യബോധത്തോടെയുള്ള വിദ്യാഭ്യാസം ഊരുകളിലെ കുട്ടികള്‍ക്കും ഇതിലൂടെ ലഭിക്കുന്നു. തൊഴില്‍ സാധ്യത കണക്കിലെടുത്ത് നിരവധി പരിശീലനങ്ങള്‍ തുടര്‍ വിദ്യഭാസ പ്രക്രിയയായി നല്‍കി വരുന്നു.

തുല്യഅവസരമൊരുക്കി എല്ലാ ജനവിഭാഗങ്ങളെയും സമൂഹത്തിന്‍റെ മുന്‍ധാരയിലേക്ക് എത്തിക്കേണ്ടതുണ്ട്. അട്ടത്തോട് ജനതയ്ക്കായുള്ള ട്രൈബല്‍ സ്‌കൂള്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും കളക്ടര്‍ പറഞ്ഞു. ഉപദേശക സമിതി അംഗം ജി രാജപ്പന്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി ക്ലാസ് നയിച്ചു. സബ് ജഡ്ജ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സി ആര്‍  രാജശ്രീ, റാന്നി ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫീസര്‍ സുധീര്‍ സുകുമാരന്‍, റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ.നിസാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി അബിൻ വർക്കി

0
പത്തനംതിട്ട: അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ...

ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കൊല്ലം ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി....

മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഡൽഹിയിലെത്തും ; രാഹുൽ ഗാന്ധിയേയും കാണും

0
ന്യൂഡൽഹി : കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി...

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

0
പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദര്‍ശിനി പദ്ധതി...