മമത ബാനർജി ഉൾപ്പെടെ ഉള്ള നേതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിമത എംപിയുടെ മകൻ

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ പാർട്ടി അധ്യക്ഷ മമത ബാനർജി അടക്കമുള്ള നേതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിമത എംപിമാർക്ക് നേതൃത്വം നൽകുന്ന കക്കോലി ഘോഷ് ദസ്തിദാർ എംപിയുടെ മകൻ ഡോ. ബൈദ്യനാഥ് ഘോഷ് ദസ്തിദാർ. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ആവശ്യപ്പെട്ടുവെന്ന ആരോപണത്തിലാണ് നടപടി. മമത ബാനർജിക്ക് പുറമേ തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്ര, കല്യാൺ ബാനർജി, സൗ​ഗത റോയ്, സൊണാലി ​ഗുഹ എന്നിവർക്കും വക്കീൽ നോട്ടീസ് അയച്ചു. തനിക്കെതിരായ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരിക്കലും താൽപര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും ബൈദ്യനാഥ് ഘോഷ് ദസ്തിദാർ വക്കീൽ നോട്ടീസിൽ പറഞ്ഞു. 15 ദിവസത്തിനകം പരസ്യമായി മാപ്പ് പറഞ്ഞ് പ്രസ്താവന പിൻവലിക്കണമെന്നാണ് വക്കീൽ നോട്ടീസിലെ ആവശ്യം. അല്ലാത്തപക്ഷം മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും ബൈദ്യനാഥ് ഘോഷ് ദസ്തിദാർ മുന്നറിയിപ്പ് നൽകി. താനും സഹോദരനും അമ്മയും പതിവായി മദ്യപിക്കുമെന്ന സൊണാലി ​ഗുഹയുടെ പരാമ‍ർശം അടിസ്ഥാനരഹിതവും അപകീർത്തികരവുമാണെന്നും ബൈദ്യനാഥ് ഘോഷ് ദസ്തിദാർ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...