എറണാകുളം : സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുളള പ്രത്യേക പദ്ധതിക്ക് കോതമംഗലം താലൂക്കില്‍ തുടക്കമായി. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഭൂമി തിരികെ പിടിക്കുന്നതിനായി താലൂക്ക് അടിസ്ഥാനത്തില്‍ കര്‍മ പദ്ധതിക്ക് രൂപം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് അറിയിച്ചു.
പദ്ധതിക്ക് തുടക്കം കുറിച്ച് കോതമംഗലം താലൂക്കില്‍ വാരപ്പെട്ടി വില്ലേജില്‍ 2.21 ഏക്കര്‍ സര്‍ക്കാര്‍ പുറമ്ബോക്ക് ഭൂമി കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം വീണ്ടെടുത്ത് ബോര്‍ഡ് സ്ഥാപിച്ചു.
നിയമ തടസങ്ങള്‍ ഒഴിവായ എല്ലാ സര്‍ക്കാര്‍ ഭൂമികളും ഏറ്റെടുത്ത് വിവിധ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുമെന്ന് പറഞ്ഞ കളക്ടര്‍ വര്‍ഷങ്ങളായി ലീസ് പുതുക്കാത്ത ഭൂമികളും ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി. മൂവാറ്റുപുഴ ആര്‍.ഡി.ഒ എസ്. ബിന്ദു, കോതമംഗലം തഹസില്‍ദാര്‍ റേച്ചല്‍ കെ. വര്‍ഗീസ്, അഡീഷണല്‍ തഹസില്‍ദാര്‍ നാസര്‍ കെ.എം, വാരപ്പെട്ടി വില്ലേജ് ഓഫീസര്‍ റോയി പി. ഏലിയാസ് എന്നിവര്‍ ഭൂമിയേറ്റെടുക്കല്‍ നടപടികളില്‍ പങ്കാളികളായി. വാരപ്പെട്ടി വില്ലേജ് ഓഫീസിന്റെ പരിധിയിലെ കൈയ്യേറ്റഭൂമി ജില്ലാ കളക്ടറുടെ ജാഫര്‍ മാലിക്കിന്റെ നേതൃതത്തില്‍ ഏറ്റെടുക്കുന്നു