ജോസ് കെ മാണിയുടെ വരവ് പ്രതീക്ഷക്കനുസരിച്ച്‌ എല്‍ ഡി എഫിന് ഗുണംചെയ്തില്ല – കാനം രാജേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജോസ് കെ. മാണിയുടെ വരവ് പ്രതീക്ഷക്കനുസരിച്ച്‌ എല്‍.ഡി.എഫിന് ഗുണംചെയ്തില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍.ഡി.എഫില്‍ വന്നത് അവര്‍ക്ക് ഗുണം ചെയ്തിട്ടുണ്ടാകാമെന്നും കാനം പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റം യു.ഡി.എഫിനെ ക്ഷയിപ്പിച്ചു എന്നത് വസ്തുതയാണ്. കരുനാഗപ്പള്ളി, മുവാറ്റുപ്പുഴ എന്നിവിടങ്ങളിലെ തോല്‍വി പരിശോധിച്ച്‌ തിരുത്തല്‍ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്ങെന്ന ആനി രാജയുടെ പ്രസ്താവനയെ പിന്തുണച്ചതില്‍ ഡി. രാജയോടുള്ള അമര്‍ഷവും കാനം വ്യക്തമാക്കി. ദേശീയ എക്സിക്യൂട്ടീവ് തീരുമാനത്തിന്റെ ലംഘനമാണ് ആനി രാജ നടത്തിയത്. ആനി രാജയെ ന്യായീകരിച്ച്‌ ഡി. രാജ നടത്തിയ പരാമര്‍ശത്തോടുള്ള എതിര്‍പ്പ് അറിയിക്കും.

യു.പി യും കേരളവും ഒരു പോലെയല്ല. ജനറല്‍ സെക്രട്ടറിയുടെ ഭാഗത്ത് കുഴപ്പമുണ്ടെങ്കില്‍ വിമര്‍ശിക്കാം. സംസ്ഥാനകൗണ്‍സിലിലെ ചര്‍ച്ചയുടെ വികാരം ജനറല്‍ സെക്രട്ടറിയെ അറിയിക്കുമെന്നും കാനം പറഞ്ഞു.

അതേസമയം, ജനയുഗം മുഖപത്രം ഗുരുവിനെ നിന്ദിച്ചെന്ന പരാമര്‍ത്തിന്‍റെ പേരില്‍ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമനെ പരസ്യമായി സി.പി.ഐ താക്കീത് ചെയ്തു. ജനയുഗം ശ്രീനാരായണ ഗുരുവിനെ നിന്ദിച്ചിട്ടില്ല. ശിവരാമന് ഗുരുഭക്തി ഉണ്ടോയെന്നറിയില്ലെന്നും കാനം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...