കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ടയിൽ നടക്കുന്ന കൊലപാതകം. കോഴഞ്ചേരി മാരാമൺ റിസോർട്ടിലെ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശിനിയായ ദിൻഷയാണ് മരിച്ചത്. 20 വയസ്സായിരുന്നു. സംഭവത്തിൽ പ്രതി പിടിയിലായി. കീഴൂകര സ്വദേശി ജിത്തു ആണ് പിടിയിലായത്. ദിൻഷയുടെ സുഹൃത്താണ് ജിത്തു. കൊലപാതകത്തിന് പിന്നിൽ പ്രണയനൈരാശ്യമെന്നാണ് പോലീസിൻ്റെ പ്രാഥമിക നി​ഗമനം. ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലിന് ശേഷമാണ് സംഭവം നടന്നത്. ദിൻഷ പ്രണയത്തിൽ നിന്ന് പിന്മാറിയതാണ് പകയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു.

പ്രതി യുവതിയെ കൊല്ലണമെന്ന് തീരുമാനിച്ച് ഉറപ്പിച്ചാണ് സംഭവസ്ഥലത്തേക്ക് എത്തിയത്. തന്നെ വഞ്ചിച്ചു എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു കൊണ്ട് പ്രതി യുവതിയുടെ കഴുത്തിൽ പലതവണ കുത്തുകയായിരുന്നു. പത്തു മിനിറ്റോളം പുറത്ത് നിന്ന് സംസാരിച്ച ശേഷമാണ് പ്രതി യുവതിയെ ആക്രമിച്ചത്. കൊലപാതകത്തിന് ഉപയോ​ഗിച്ച കത്തി പ്രതി ഓൺലൈനായി വാങ്ങിയതാണെന്നാണ് ലഭ്യമാകുന്ന വിവരം. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ദിൻഷക്ക് ജീവൻ ഉണ്ടായിരുന്നു. പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കഴുത’യ്ക്കും നഴ്‌സിങ് സര്‍ട്ടിഫിക്കറ്റ്; MPNRC യുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വിവാദത്തില്‍

0
ഭോപ്പാല്‍: കഴുതയുടെ പേരില്‍ നഴ്‌സിങ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചെന്ന ആരോപണത്തില്‍ മധ്യപ്രദേശ് നഴ്‌സസ്...

മദ്യപിക്കാൻ ഷെയർ ഇടുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം...

0
കൊല്ലം: മദ്യപിക്കാൻ ഷെയർ ഇടുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ തലയ്ക്കടിച്ചു...

നജീബ് കാന്തപുരം എംഎൽഎക്ക് കോടതിയലക്ഷ്യ നോട്ടീസ്

0
മലപ്പുറം: കോടതി ഉത്തരവ് പ്രകാരമുള്ള ജപ്തി നടപടികൾ തടഞ്ഞതുമായി ബന്ധപ്പെട്ട്...

ഫോർട്ട് കൊച്ചിയിലെ കോഡർ ഹൗസിൽ വൻതീപിടുത്തം

0
കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ വന്‍തീപിടുത്തം. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ...