അംബായാഗത്തിൽ ദേവീമാഹാത്മ്യ പാരായണവും ആത്മീയ പ്രഭാഷണങ്ങളും നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നടക്കുന്ന അംബായാഗത്തിന്‍റെ രണ്ടാംദിനത്തിൽ വിവിധ ആത്മീയ ചടങ്ങുകളും പ്രഭാഷണങ്ങളും നടന്നു. രാവിലെ 10 ന് ബ്രഹ്മശ്രീ പുല്ലയിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി ഭാഗവതപ്രവചനം നടത്തി. 11.30ന് മാതാ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമിനി ഭവ്യാമൃതപ്രാണയുടെ പ്രഭാഷണവും നടന്നു. ബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരിയുടെ നേതൃത്വത്തിൽ മഹാഗണപതി ഹവനം നടത്തി. കോട്ടയം നെത്തല്ലൂരിലെ ദേവീമാഹാത്മ്യ സമിതിയുടെ നേതൃത്വത്തിൽ ദേവീമാഹാത്മ്യ പാരായണവും പരിപാടിയുടെ ഭാഗമായി നടന്നു.

വൈകിട്ട് ദേവീഭാഗവത മാഹാത്മ്യ പരിചയണം, ആത്മീയ പ്രഭാഷണങ്ങൾ, ഭക്തിപരിപാടികൾ എന്നിവയും നടന്നു. വെള്ളിയാഴ്ച രാത്രിയിൽ എട്ടിന് ഏലൂർ ബിജുവും 51 ശിഷ്യന്മാരും നയിച്ച സോപാനസംഗീതാമൃതം കലാസന്ധ്യ നടന്നു. ഒക്ടോബർ 18 വരെ നീളുന്ന അംബായാഗത്തിൽ ആത്മീയ ചടങ്ങുകൾക്കൊപ്പം കലാ – സാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഭക്തജനങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ തോട്ടമൺകാവ് ദേവീക്ഷേത്രം ആത്മീയ – സാംസ്കാരിക സംഗമവേദിയായി മാറുകയാണ്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെയും പ്രക്ഷോഭം തുടരുമെന്ന് സിജെപി ; അടച്ചിട്ടിരുന്ന 45 മെട്രോ സ്റ്റേഷനുകളുടെ പ്രവർത്തനം പുനരാരംഭിച്ചു

0
ഡൽഹി: ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ തുറന്നു. ഇന്ന് രാവിലെ മുതൽ അടച്ചിട്ട...

ദില്ലിയിലെ പോലീസ് നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് യു.എൻ.; കോടതിയലക്ഷ്യ ഹർജി നാളെ കോടതിയിൽ

0
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക്...

റിയാദ് വിമാനത്താവളത്തിൽ സ്ഫോടനമെന്ന് അഭ്യൂഹം; യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

0
ജിദ്ദ: സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലേക്ക് പോകരുതെന്ന് യാത്രക്കാർക്ക്...

സിജെപി മുംബൈ തലവനെ മർദ്ദിച്ചതായി പരാതി; നേതാവ് ആശുപത്രിയിൽ, പോലീസിനെതിരെ ആഞ്ഞടിച്ച് പ്രവർത്തകർ

0
മുംബൈ: സിജെപിയുടെ മുംബൈ നേതാവായ പ്രണയ് അഹിറെ പൊലീസിന്റെ മർദ്ദനമേറ്റ് ആശുപത്രിയിലെന്ന്...