ഐത്തല കോണമല കടവിന്‍റെ പുനരുദ്ധാരണം അനിശ്ചിതത്വത്തില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : ഐത്തല കോണമല കടവിന്‍റെ പുനരുദ്ധാരണം അനിശ്ചിതത്വത്തില്‍. തുക അനുവദിച്ച് കരാറുമായ പദ്ധതിയുടെ നിര്‍മ്മാണമാണ് അനിശ്ചിത്വത്തിലായത്. വാര്‍ഡ്‌ അംഗം നടപടി ആവശ്യപ്പെട്ട് ജലവിഭവ വകുപ്പിനെ സമീപിച്ചു. 2018 ലെ മഹാപ്രളയത്തില്‍ തകര്‍ന്ന ഐത്തല കോണമല കടവിന്‍റെ പുനരുദ്ധാരണമാണ് പേപ്പറില്‍ ഉറങ്ങുന്നത്. അന്നത്തെ വാര്‍ഡംഗം ബോബി എബ്രഹാമിന്‍റെ ആവശ്യ പ്രകാരം മുന്‍ എം.എല്‍.എ രാജു എബ്രഹാം കടവ് പുനരുദ്ധരിക്കുന്നതിനായി പത്തു ലക്ഷം രൂപ അനുവദിച്ചിരുന്നു. ജലവിഭവ വകുപ്പ് ഈ ഫണ്ടില്‍ കരാര്‍ നടപടികളും പൂര്‍ത്തീകരിച്ചിരുന്നു.

അടിയന്തരമായി കടവ് നിര്‍മ്മാണത്തിന്‍റെ ജോലികള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ്‌ അംഗം ബ്രില്ലി ബോബി അധികൃതര്‍ക്ക് കത്തു നല്‍കി. തുടരെ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വാര്‍ഡിലെ ഒന്‍പതോളം കടവുകളും തകര്‍ച്ചയിലാണ്. ഈ കടവുകളിലെ ചെളിയും മണ്ണും നീക്കം ചെയ്യണമെന്ന് പഞ്ചായത്തിനോടാവശ്യപ്പെട്ടെങ്കിലും നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. മഴ മാറിയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന കുളിക്കടവുകള്‍ സംരക്ഷിക്കപ്പെടുവാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...