റോം : യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ചൂട് കനക്കുന്നു. നിലവിൽ റെക്കോർഡ് താപനില രേഖപ്പെടുത്തിയ ഇറ്റലിയിലെ 16 നഗരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. റോം ഉൾപ്പടെയുള്ള നഗരങ്ങളിലാണ് ഇറ്റാലിയൻ സർക്കാർ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. യൂറോപ്പിലുടനീളം ഉയർന്ന ചൂട് തുടരുമെന്നും ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ജർമ്മനി, പോളണ്ട് എന്നിവിടങ്ങളിൽ അതിരൂക്ഷമായ സാഹചര്യങ്ങൾ അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 11 മണി മുതൽ വൈകീട്ട് 6 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോമിലെ മൃഗശാലയിലെ മൃഗങ്ങൾക്ക് തണുപ്പ് നിലനിർത്താൻ ശീതികരിച്ച ഭക്ഷണമാണ് നൽകുന്നത്. അതിനിടെ സ്പാനിഷ് ദ്വീപായ ലാ പാൽമയിൽ ഉഷ്ണതരംഗം മൂലം കാട്ടുതീ പടർന്നു. 4,000ത്തോളം ആളുകളെയാണ് ഇവിടെ നിന്ന് ഒഴിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ശനിയാഴ്ച പുലർച്ചെ എൽ പിനാർ ഡി പുൻ്റഗോർഡയിൽ ഉണ്ടായ തീപിടുത്തത്തിൽ 11 വീടുകൾ കത്തിനശിച്ചിരുന്നു. അടുത്ത ദിവസങ്ങളിലായി ഗ്രീസിൽ 40 ഡിഗ്രി സെൽഷ്യസ് വരെ ചൂട് രേഖപ്പെടുത്തി. തെക്കൻ സ്പെയിനിന്റെ ചില ഭാഗങ്ങളിലും തെക്ക്- കിഴക്കൻ ഇറ്റലിയിലും ഗ്രീസിലും വരും ദിവസങ്ങളിൽ 47 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥാ നീരീക്ഷകർ പ്രവചിക്കുന്നത്. യൂറോപ്യൻ യൂണിയൻ്റെ കാലാവസ്ഥാ നീരീക്ഷണ സംവിധാനമായ കോപ്പർനിക്കസിൻ്റെ കണക്കനുസരിച്ച് കഴിഞ്ഞ ജൂൺ ഏറ്റവും ചൂടേറിയ ജൂൺ മാസമായി രേഖപ്പെടുത്തിയിരുന്നു. യൂറോപ്പിൽ ഇത് വരെയുള്ളതിൽ ഏറ്റവും ഉയർന്ന താപനില 2021 ഓഗസ്റ്റിൽ സിസിലിയിൽ രേഖപ്പെടുത്തിയ 48.8 ഡിഗ്രി സെൽഷ്യസായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033