Thursday, September 12, 2024 8:47 am

സുരക്ഷ മുഖ്യം ബിഗാലേ… എംജി ZS ഇവി എത്തി

For full experience, Download our mobile application:
Get it on Google Play

എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ ജനപ്രിയ ഇലക്ട്രിക്ക് വാഹനത്തിന്റെ പുതുക്കിയ പതിപ്പ് രാജ്യത്ത് ലോഞ്ച് ചെയ്തു. എംജി ZS ഇവി (MG ZS EV) ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ലെവൽ 2 ADAS ഫീച്ചറുകൾ അടക്കം മെച്ചപ്പെടുത്തിയ സുരക്ഷാ ഫീച്ചറുകളുമായിട്ടാണ് ഈ ഇലക്ട്രിക്ക് വാഹനം വരുന്നത്. പരിമിതകാല ഓഫറിൽ എംജി ZS ഇവി 27.89 ലക്ഷം രൂപയെന്ന എക്സ്-ഷോറൂം വിലയ്ക്ക് സ്വന്തമാക്കാം. ഈ ഇവിയിൽ എംജി നൽകിയിട്ടുള്ള ലെവൽ 2 ADAS വിവിധ ഡ്രൈവിങ് അവസ്ഥകളിൽ സഹായകമാകുന്നു.

എംജി ZS ഇവിയിലെ ലെവൽ 2 ADAS ഹൈ, മീഡിയം, ലോ എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഹാപ്റ്റിക്, ഓഡിയോ, വിഷ്വൽ എന്നിങ്ങനെ മൂന്ന് തലത്തിലുള്ള വാണിങ്ങും ഈ സംവിധആനം നൽകുന്നുണ്ട്. ഇത് കൂടുതൽ മികച്ച സുരക്ഷ ഉറപ്പാക്കുന്നു. എംജി ZS ഇവിയിൽ ടിജിഎ അഥവാ ട്രാഫിക് ജാം അസിസ്റ്റ് എന്ന സംവിധാനവും ഉണ്ട്. ഇത് ബമ്പർ ടു ബമ്പർ ട്രാഫിക്കിൽ ഡ്രൈവ് ചെയ്യുമ്പോൾ ഡ്രൈവർക്ക് സഹായിയായി പ്രവർത്തിക്കുകയും കൂട്ടിയിടിക്കാനുള്ള സാധ്യതയെ കുറിച്ച് ഡ്രൈവറെ അറിയിക്കുകയും ചെയ്യുന്നു. ഓട്ടോമാറ്റിക്കായി വേഗത കുറയ്ക്കുന്ന സംവിധാനവും ഇതിലുണ്ട്.

എംജി ZS ഇവിയിലെ ലെവൽ 2 ADAS സംവിധാനത്തിലെ മറ്റൊരു പ്രധാന ഫീച്ചർ എസ്എഎസ് അഥവാ സ്പീഡ് അസിസ്റ്റ് സിസ്റ്റമാണ്. ഇത് ഡ്രൈവറെ അമിതവേഗതയിൽ വാഹനം ഓടിക്കുന്നതിൽ നിന്ന് തടയാൻ വേണ്ടിയുള്ളതാണ്. ഡ്രൈവർ അനാവശ്യമായി സ്വന്തം ലെയ്നിൽ നിന്ന് പുറത്തുപോകുന്നത് തടയുന്നതിനുള്ള ലെയ്ൻ ആക്ടിവിറ്റികളും ഡ്രൈവിങ് കൂടുതൽ മെച്ചപ്പെടുത്തുന്ന എസിസി അഥവാ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളും ഈ വാഹനത്തിലുണ്ട്. മുന്നിലുള്ള വാഹനത്തിൽ നിന്ന് എസിസി സുരക്ഷിതമായ അകലം പാലിക്കുന്നു.

എംജി ZS ഇവിയിൽ പുതിയ സുരക്ഷാ, പെർഫോമൻസ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനായി പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ബാറ്ററിയുടെ ആയുസ് വർധിക്കുകയും ബാറ്ററിയിൽ നിന്നും സ്റ്റേബിൾ ആയ പ്രവർത്തനം ലഭിക്കുകയും ചെയ്യും. ബാറ്ററി IP69K മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന ഈ ബാറ്ററിയിൽ UL2580 സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റം, ASIL-D എൻഹാൻസ്ഡ് സേഫ്റ്റി ഇന്റഗ്രിറ്റി ലെവൽ റേറ്റിങ് എന്നിവയുമുണ്ട്.

ഡീലർഷിപ്പുകളിൽ ലഭ്യമാകുന്ന ഡിസി സൂപ്പർ ഫാസ്റ്റ് ചാർജിങ്, വീടുകളിൽ ഇൻസ്റ്റാൾ ചെയ്യാവുന്ന എസി ഫാസ്റ്റ് ചാർജിങ്, പ്ലഗ്-ആൻഡ്-ചാർജ് കേബിൾ ഓൺബോർഡ്, റോഡ്സൈഡ് അസിസ്റ്റൻസ് ഉപയോഗിച്ചുള്ള ചാർജ്-ഓൺ-ദി-ഗോ, കമ്മ്യൂണിറ്റി ചാർജർ എന്നിങ്ങനെ 6 ചാർജിംഗ് ഓപ്ഷനുമായാണ് എംജി ZS ഇവി വരുന്നത്. ഈ വാഹനത്തിൽ 50.3kWh പ്രിസ്മാറ്റിക് ബാറ്ററിയുണ്ട് ഈ ബാറ്ററി ഒറ്റ ചാർജിൽ 461 കിലോമീറ്റർ റേഞ്ച് നൽകുന്നു. ബാറ്ററിക്ക് 8 വർഷത്തെ വാറന്റിയും എംജി നൽകുന്നുണ്ട്. ഓരോ കിലോമീറ്ററിനും 60 പൈസ എന്ന നിരക്കിലാണ് ചിലവ് വരുന്നത്.

എംജി ZS ഇവിയിൽ എൽഇഡി ഹെഡ്‌ലാമ്പുകളും എൽഇഡി ടെയിൽ ലാമ്പുകളും 17 ഇഞ്ച് അലോയ് വീലുകളുമാണ് നൽകിയിട്ടുള്ളത്. ഗ്ലേസ് റെഡ്, അറോറ സിൽവർ, സ്റ്റാറി ബ്ലാക്ക്, കാൻഡി വൈറ്റ് എന്നിങ്ങനെ നാല് നിറങ്ങളിൽ എംജി ZS ഇവി ലഭ്യമാകും. എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ്, എക്‌സ്‌ക്ലൂസീവ് പ്രോ എന്നീ മൂന്ന് വേരിയന്റുകളിലാണ് വാഹനം ഇന്ത്യയിൽ ലഭിക്കുന്നത്. വാഹനത്തിൽ കാറിന് ഡ്യുവൽ-ടോൺ ഐവറി തീമും ഡാർക്ക് ഗ്രേ ആക്‌സന്റുമുള്ള ഇന്റീരിയറാണുള്ളത്. റിയർ എസി വെന്റുകളും ഈ വാഹനത്തിലുണ്ട്.

എംജി ZS ഇവിയുടെ ഇലക്ട്രിക് മോട്ടോർ 173.5 ബിഎച്ച്പി പവറാണ് ഉത്പാദിപ്പിക്കുന്നത്. ഈ വാഹനം 8.5 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കുന്നു. ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളിലാണ് വരുന്നത്. 75ൽ അധികം കണക്റ്റഡ് കാർ ഫീച്ചറുകൾ, ഫിസിക്കൽ കീയുടെ പ്രവർത്തനങ്ങളുള്ള ഡിജിറ്റൽ കീ, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വിആർ കമാൻഡുകൾ എന്നിവയെല്ലാം ഈ വാഹനത്തന്റെ സവിശേഷതകളാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

വടകര റെയിൽവേ സ്റ്റേഷനിൽ ഇരുചക്ര വാഹന പാർക്കിങ് നിരക്ക് വർധിപ്പിച്ചു ; യാത്രക്കാർ പ്രതിസന്ധിയിൽ

0
വ​ട​ക​ര: യാ​ത്ര​ക്കാ​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കി​ങ്...

ഐജി സ്‌പർജൻ കുമാർ മൊഴിയെടുക്കേണ്ട , കത്ത് നൽകി എഡിജിപി ; തീരുമാനം മാറ്റി...

0
തിരുവനനന്തപുരം: തനിക്കെതിരായ അന്വേഷണത്തിൽ ഐജി സ്‌പർജൻ കുമാറിനെ മൊഴിയെടുക്കാൻ നിയമിച്ച തീരുമാനത്തിനെതിരെ...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം അന്വേഷണസംഘത്തിന് കൈമാറി ; തിരുവനന്തപുരത്ത് ഇന്ന് യോഗം ചേരും

0
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. ഹൈക്കോടതി...

അനധികൃത കുടിയേറ്റക്കാർ അമേരിക്കൻ പൗരന്മാരുടെ വളർത്തുമൃഗങ്ങളെ ആഹാരമാക്കുന്നു ; ട്രംപ്

0
അമേരിക്ക: അതിർത്തി കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാർ അമേരിക്കൻ പൗരന്മാരുടെ വളർത്തുമൃഗങ്ങളെ ആഹാരമാക്കുന്നെന്ന്...