സലിം കുമാർ അവസാനമായി അഭിനയിച്ച ‘ഡ്രൈവർ’ പുറത്തിറങ്ങി ; ഹ്രസ്വചിത്രത്തിൽ റോഡ് സുരക്ഷാ സന്ദേശവുമായി മോട്ടർ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കളമശേരി : പൊതുജനങ്ങളിൽ റോഡ് സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നിർമിച്ച ‘ഡ്രൈവർ’ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. അന്തരിച്ച പ്രശസ്ത നടൻ സലിം കുമാർ അവസാനമായി ക്യാമറയ്ക്ക് മുന്നിലെത്തിയ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ സജി പ്രസാദ് ചിത്രത്തിന്റെ പ്രകാശനം നിർവഹിച്ചു. ഒരു ഡ്രൈവർ റോഡിൽ എങ്ങനെ പെരുമാറണം, എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന കൃത്യമായ സന്ദേശമാണ് ഈ ഹ്രസ്വചിത്രം പങ്കുവെക്കുന്നത്. അമിതവേഗത, മദ്യപിച്ചും ലഹരിമരുന്ന് ഉപയോഗിച്ചുമുള്ള ഡ്രൈവിങ്, വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗം എന്നിവ എങ്ങനെയാണ് വലിയ അപകടങ്ങളിലേക്ക് വഴിമാറുന്നത് എന്ന് ചിത്രം ദൃശ്യവൽക്കരിക്കുന്നു.

യാത്രകളിൽ പാലിക്കേണ്ട റോഡ് സുരക്ഷാ മര്യാദകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുകയാണ് ചിത്രത്തിന്റെ പ്രധാന ലക്ഷ്യം. പ്രശസ്ത സംവിധായകൻ കലന്തൻ ബഷീറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. റോഡപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള മോട്ടർ വാഹന വകുപ്പിന്റെ ഈ ബോധവൽക്കരണ ചിത്രം ഇതിനോടകം തന്നെ ജനശ്രദ്ധ നേടുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...