വാഷിങ്ടൺ ഡിസിയിലെത്തി മേയർ വി വി രാജേഷ് ; ആദ്യ പരിപാടി ഇന്ത്യൻ എംബസിയിൽ ; കോർപറേഷൻ്റെ പദ്ധതി അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യുഎസ് യാത്രയുടെ ഭാഗമായി തിരുവനന്തപുരം കോർപറേഷൻ മേയർ വി വി രാജേഷ് വാഷിങ്ടൺ ഡിസിയിലെത്തി. വാഷിങ്ടണിലെ ഇന്ത്യൻ എംബസിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത മേയർ കൾച്ചറൽ സെൽ ചാർജ് വഹിക്കുന്ന ഇന്ത്യൻ എംബസി കൗൺസില‍ർ ദേബേഷ് കുമാ‍ ബെഹ്റ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കൾച്ചറൽ എക്സ്ചേഞ്ചിൻ്റെ ഭാഗമായി കളരിപ്പയറ്റ്, കഥകളി ഉൾപ്പെടെ പാക്കേജ് ആയി ചിട്ടപ്പെടുത്തി എത്തിയാൽ അമേരിക്കയിൽ വളരെ സാധ്യതകളുണ്ടെന്നും ഇന്ത്യൻ എംബസിയ്ക്ക് പ്രൊമോട്ട് ചെയ്യാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായും മേയ‍ർ വി വി രാജേഷ് അറിയിച്ചു. അമേരിക്കയിലെ സിറ്റികളും തിരുവനന്തപുരം കോർപറേഷനും ഐടി മേഖലയിലുൾപ്പെടെ സഹകരിക്കാൻ തുടങ്ങുമ്പോൾ ഇരുരാജ്യങ്ങളുടെയും സ‍‌‍ർക്കാരുകളുമായി ബന്ധപ്പെട്ടു ചെയ്യാൻ എംബസിയുടെ നിരന്തര ഇടപെടൽ വേണ്ടി വരും. കോ‍ർപറേഷൻ്റെ പദ്ധതി അവതരിച്ചപ്പോൾ എംബസി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അനുകൂല പ്രതികരണം വളരെ പ്രതീക്ഷ നൽകിയെന്നും മേയർ അറിയിച്ചു.

എട്ട് ദിവസത്തെ യുഎസ് യാത്രയ്ക്കായി ഓ​ഗസ്റ്റ് ഒന്നിനാണ് മേയർ വി വി രാജേഷ് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടത്. യുഎസ് യാത്രയുടെ ഭാഗമായി, മുസ്സൂറി സിറ്റി മേയർ റോബിൻ എലക്കാട്ടിലുമായി വി വി രാജേഷ് കൂടിക്കാഴ്ച നടത്തി. മാലിന്യ സംസ്കരണം, നായ സംരക്ഷണം, ഐടി എന്നിവ കേന്ദ്രീകരിച്ചായിരുന്നു ചർച്ചയെന്ന് മേയർ അറിയിച്ചു. ന്യൂജേഴ്സിയിൽ നടന്ന നമാം അവാ‍ർഡ് നൈറ്റിലും മേയ‍ർ പങ്കെടുത്തു. പരിപാടിയിൽവെച്ച് പ്രശസ്ത ക്യാൻസർ വിദഗ്‌ധൻ ഡോ. എം വി പിള്ളയുമായി മേ‍‌യർ ചർച്ച നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌പൈസ് ജെറ്റ് വീണ്ടും വൈകി ; കൊച്ചി–ഫുജൈറ യാത്രക്കാർ ദുരിതത്തിൽ

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാനം വൈകുന്നതിനാല്‍ ദുരിതത്തിലായി യാത്രക്കാര്‍. ഇന്ന്...

നിയമസഭാ തിരഞ്ഞെടുപ്പിലെ ബേപ്പൂർ മണ്ഡലത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കാൻ കോൺഗ്രസ് തീരുമാനം

0
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ബേപ്പൂർ മണ്ഡലത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കാൻ കോൺഗ്രസ് തീരുമാനം....

ഓണം വാരാഘോഷ സമാപന ചടങ്ങില്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചതില്‍ കടുത്ത വിമര്‍ശനവുമായി എം വിജിന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങില്‍ വന്ദേമാതരം പൂര്‍ണ്ണമായും...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...