തിരുവനന്തപുരം: അടിയന്തിര സാഹചര്യങ്ങളില്‍ നാട്ടുകാര്‍ക്ക് പോലീസിനെ ബന്ധപ്പെടാനായി സ്ഥാപിച്ച റെഡ് ബട്ടണ്‍ അലാം സംവിധാനം നോക്കുകുത്തിയായി. അലാം നിര്‍മിച്ച് നല്‍കിയ സ്വകാര്യ കമ്പനി അറ്റകുറ്റപ്പണി നടത്താതെ വന്നതോടെ കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം വിഛേദിച്ചു. തിരുവനന്തപുരത്ത് ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ സ്ഥാപിച്ച സംവിധാനം തകരാറിലായി മാസങ്ങളായിട്ടും പരിഹരിക്കാന്‍ പൊലീസും ഇടപെടുന്നില്ല. അടിയന്തിരസാഹചര്യങ്ങളില്‍ പോലീസിനെ ബന്ധപ്പെടാനാണ് ഇത് സ്ഥാപിച്ചത്. ഇതിലെ റെഡ് ബട്ടണില്‍ അമര്‍ത്തിയാല്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കും.
അവര്‍ അമര്‍ത്തിയയാളെ ബന്ധപ്പെടും. അവര്‍ പറയുന്നത് കേള്‍ക്കാനുള്ള സ്പീക്കറും മറുപടി പറയാനുള്ള മൈക്കും. നമുക്ക് അവരെ കാണാനുള്ള ക്യാമറയുമെല്ലാം ഉണ്ട്. സ്വകാര്യ സ്ഥാപനം അവരുടെ സി.എസ്.ആര്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചതാണെന്നും തകരാറിലായത് അവരുടെ പ്രശ്നം കൊണ്ടെന്നുമാണ് പൊലീസ് ന്യായീകരണം. ആധുനികവത്കരണം എന്ന് പറഞ്ഞ് നടപ്പാക്കുന്ന പദ്ധതികള്‍ കുറച്ച് നാളുകള്‍ കഴിയുമ്പോള്‍ എങ്ങിനെയാകുന്നൂവെന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.