രാജ്യത്തെ കർഷകർക്ക് സന്തോഷ വാർത്ത ; യൂറിയ സബ്സിഡി തുടരും , മൂന്ന് വർഷത്തേക്ക് വകയിരുത്തിയത് കോടികൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്തെ കർഷകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇത്തവണ കർഷകർക്കായി 3,70,128.7 കോടി രൂപയുടെ പദ്ധതികളുള്ള സവിശേഷ പാക്കേജിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണയും യൂറിയ സബ്സിഡി പദ്ധതി തുടരാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മൂന്ന് വർഷത്തേക്ക് 3,68,676.7 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതനുസരിച്ച് കർഷകർക്ക് 2,200 രൂപ വിലയുള്ള യൂറിയ 242 രൂപയ്ക്ക് ലഭിക്കും.

രാജ്യത്ത് വേപ്പ് പൂശിയ യൂറിയയാണ് നിലവിൽ ഉപയോഗിക്കുന്നത്. പുതിയ നിർദ്ദേശം അനുസരിച്ച്, കൂടുതൽ ലാഭകരവും കാര്യക്ഷമവുമായ സൾഫർ പൂശിയ യൂറിയ (യൂറിയ ഗോൾഡ്) രാജ്യത്ത് ആദ്യമായി അവതരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ മണ്ണിലെ സൾഫർ ക്ഷാമം പരിഹരിക്കാനും, കർഷകരുടെ പ്രവർത്തന ചെലവ് കുറയ്ക്കാനും കഴിയുന്നതാണ്. ഇത്തവണ ഗോബർധൻ പ്ലാന്റുകളിൽ നിന്നുള്ള ജൈവവളങ്ങൾ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള വിപണി വികസന സഹായമായി 1,451.84 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....