റെഡ് റണ്‍ മാരത്തണ്‍ പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്താരാഷ്ട്ര യുവജന ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റെഡ് റണ്‍ എച്ച്‌ഐവി എയ്ഡ്‌സ് ബോധവല്‍ക്കരണ മാരത്തണ്‍ പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവ സംയുക്തമായാണ് സംഘടിപ്പിച്ചത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ എസ്. ശ്രീലക്ഷ്മി, അക്‌സ റോയ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനവും കോന്നി വിഎന്‍എസ് കോളജിലെ എസ്. മെഹബുന്നിസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാതോലിക്കേറ്റ് കോളജിലെ ദീപക് മാത്യു വര്‍ഗീസ്, അഭിഷേക് ഹരി, എസ്. നിഖില്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ജില്ലാതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 4000, 3000 രൂപ ക്യാഷ് അവാര്‍ഡ് ലഭിച്ചു. ഓഗസ്റ്റ് 11 ന് തൃശൂരില്‍ നടക്കുന്ന സംസ്ഥാനതല യൂത്ത് ഫെസ്റ്റില്‍ വിജയികള്‍ക്ക് മത്സരിക്കാം. ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. നിരണ്‍ ബാബു, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഐപ്പ് ജോസഫ്, എന്‍എസ്എസ് ജില്ലാ പ്രോഗാം കോര്‍ഡിനേറ്റര്‍ രാജശ്രീ, കേരള അത്‌ലറ്റിക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരന്‍ പിള്ള, ജില്ലാ സെക്രട്ടറി എബ്രഹാം കെ ജോസഫ്, പരിശീലകന്‍ റെജിന്‍, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്. ശ്രീകുമാര്‍, ഡെപ്യൂട്ടി എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ബിജു ഫ്രാന്‍സിസ്, ബിസിസി കണ്‍സള്‍ട്ടന്റ് അജിത് തുടങ്ങിയവര്‍ മാരത്തണിന് നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...

വിഴിഞ്ഞത്തെ പരിപാടി ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ...

എഥ്നോൾ നയം തിരിച്ചടിയായി : പഞ്ചസാരയുടെ വില കൂടുന്നു ; ഇറക്കുമതി തീരുവ കുറയ്ക്കാൻ...

0
ക്രൂഡ് ഇറക്കുമതിച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ എഥ്നോൾ മിശ്രിതപദ്ധതി വിപണിയിൽ...

എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം നിരസിച്ച് അഭിജീത് ദിപ്കെ

0
ന്യൂഡൽഹി : എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം...