അഹമ്മദാബാദ്: വിദേശത്തേക്ക് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 14.63 മെട്രിക് ടണ്‍ രക്തചന്ദനം പിടികൂടി ഡി ആര്‍ ഐ. ഓപ്പറേഷന്‍ രക്ത് ചന്ദന്‍ എന്ന പേരിലാണ് വേട്ട നടന്നത്. 11.70 കോടി രൂപ വിലവരുന്ന രക്തചന്ദനമാണ് ഇന്‍ലാന്‍ഡ് കണ്ടെയ്‌നര്‍ ഡിപ്പോയില്‍ നിന്ന് കണ്ടെത്തിയത്. ഷാര്‍ജയിലേക്ക് കടത്താനായിരുന്നു ശ്രമമെന്നും ഡി.ആര്‍.ഐ അധികൃതര്‍ പറഞ്ഞു. ഗുജറാത്തിലെ സബര്‍മതി ഡിപ്പോയില്‍ ശുചിമുറിയില്‍ ഉപയോഗിക്കുന്ന സോപ്പ്, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ് എന്നിവയുടെ ലേബലിലാണ് രക്തചന്ദനം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.
ഉദ്യോഗസ്ഥര്‍ സ്‌കാന്‍ ചെയ്തപ്പോള്‍ തടി ആകൃതിയിലുള്ള സാധനങ്ങളാണ് കണ്ടെയ്‌നറിലുള്ളതെന്നും ശുചിമുറിയില്‍ ഉപയോഗിക്കുന്നവയല്ലെന്നും തിരിച്ചറിഞ്ഞു. ഇതിന് പിന്നാലെ തുറന്ന് പരിശോധിച്ചപ്പോഴാണ് രക്ത ചന്ദനമാണെന്ന് തിരിച്ചറിഞ്ഞത്. രക്തചന്ദനത്തിന്റെ കയറ്റുമതി നിരോധിച്ചിട്ടുള്ളതാണ്. ആകെ മൊത്തം 840 തടി കഷ്ണങ്ങളാണ് കണ്ടെത്തിയത്. 1962ലെ കസ്റ്റംസ് ആക്‌ട് പ്രകാരം കേസെടുത്തിട്ടുണ്ട്.
ഇന്ത്യയുടെ വിദേശ കയറ്റുമതി നയപ്രകാരം രകതചന്ദനം കയറ്റി അയക്കുന്നത് നിരോധിച്ചിട്ടുണ്ട്. സൗന്ദര്യ വര്‍ധക ക്രീമുകളില്‍ ഉപയോഗിക്കുന്നതിനാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്. ഏഷ്യയില്‍ പ്രത്യേകിച്ച് ചൈനയില്‍ വലിയ ഡിമാന്‍ഡാണ് രക്തചന്ദനത്തിനുള്ളത്. കരകൗശല വസ്തുക്കളുടെ നിര്‍മാണത്തിനും ഒപ്പം ഗൃഹോപകരണങ്ങള്‍ നിര്‍മിക്കുന്നതിനും അപൂര്‍വമായി രക്തചന്ദനം ഉപയോഗിക്കാറുണ്ട്.