എന്റെ കേരളം പ്രദര്‍ശന വിപണന മേള : 60,79,828 രൂപയുടെ വിറ്റുവരവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ 60,79,828 രൂപയുടെ വിറ്റുവരവ്. കുടുംബശ്രീ ജില്ലാ മിഷന്റെ ഫുഡ് കോര്‍ട്ടില്‍ 10,51,590 രൂപയും വാണിജ്യ സ്റ്റാളുകളില്‍ 9,60,725 രൂപയും ഉള്‍പ്പെടെ ആകെ 20,12,315 രൂപ വരുമാനം ലഭിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴില്‍ അണിനിരന്ന വാണിജ്യ സ്റ്റാളുകള്‍ ആകെ 33,13,090 രൂപ വരുമാനം നേടി.

പ്രധാന സ്റ്റാളുകളും വരുമാനവും : കൊടുമണ്‍ ഫാര്‍മേഴ്സ് സൊസൈറ്റി -1,26,800 രൂപ, സപ്ലൈകോ -12,124 രൂപ, വിഎഫ്പിസികെ -12500 രൂപ, പത്തനംതിട്ട സമത സഹകരണ സംഘം -46,000 രൂപ, ചൊള്ളനാവയല്‍ എസ് സി കോ-ഓപ്പറേറ്റീവ് സൊസൈറ്റി -43500 രൂപ, സാമൂഹിക നീതി വകുപ്പ് വാണിജ്യ സ്റ്റാളുകള്‍ -57629 രൂപ, കണ്‍സ്യൂമര്‍ഫെഡ്-2,87,000 രൂപ, ഖാദി ബോര്‍ഡ് -25,000 രൂപ, മില്‍മ -2,00000 രൂപ, ഹാന്റക്സ് -25,000 രൂപ, കൈരളി ഹാന്‍ഡിക്രാഫ്റ്റ്സ് -32,000 രൂപ, വനം വകുപ്പ് – 8000 രൂപ, കയര്‍ബോര്‍ഡ് -30,000 രൂപ, ആറന്മുള വാസ്തുവിദ്യാഗുരുകുലം – 6700 രൂപ, കൃഷി വകുപ്പ് -1,68,870 രൂപ. വ്യക്തിഗത വരുമാനത്തില്‍ തിരുവല്ല ജഗന്‍സ് ഫുഡ് കമ്പനി 9,00000 രൂപ നേടി ഒന്നാമത് എത്തി. 90 തീം സ്റ്റാളുകളും 89 വാണിജ്യ സ്റ്റാളുകളും ഉള്‍പ്പെടെ ആകെ 179 സ്റ്റാളുകളാണ് പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്. മേയ് 11 മുതല്‍ 17 വരെയാണ് പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ പ്രദര്‍ശന വിപണന മേള ജില്ലാ സ്റ്റേഡിയത്തില്‍ നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...