35 രൂപക്ക് വേണ്ടി ഇന്ത്യൻ റെയിൽവേയുമായി അഞ്ച് വർഷത്തെ പോരാട്ടം ; ഒടുവിൽ ജയിച്ച് രാജസ്ഥാൻ സ്വദേശി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : 35 രൂപയ്ക്ക് ഇന്ത്യൻ റെയിൽവേയുമായി അഞ്ച് വർഷം നീണ്ട നിയമപോരാട്ടത്തിൽ ഒടുവിൽ ജയിച്ച് രാജസ്ഥാൻ സ്വദേശി. എഞ്ചിനീയറും കോട്ട സ്വദേശിയുമായ സുജീത് സ്വാമിയാണ് 35 രൂപ തിരികെ ലഭിക്കുന്നതിനായി അഞ്ച് വർഷം റെയിൽവേയുമായി പോരാടിയത്. ഇതിനായി 50 ഓളം വിവരാവകാശ രേഖകൾ അദ്ദേഹം സമർപ്പിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.

2017 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള ഗോൾഡൻ ടെമ്പിൾ മെയിൽ ട്രെയിനിലാണ് 30 കാരനായ സ്വാമി ടിക്കറ്റ് ബുക്ക് ചെയ്തത്. ജൂലൈ രണ്ടിനായിരുന്നു യാത്രയുടെ തീയതി. എന്നാൽ സ്വാമി യാത്ര മാറ്റിവെയ്ക്കുകയും ടിക്കറ്റ് റദ്ദാക്കുകയും ചെയ്തു. എന്നാൽ 765 രൂപയുടെ ടിക്കറ്റ് റദ്ദാക്കിയപ്പോൾ 665 രൂപ മാത്രമാണ് റീഫണ്ടായി ലഭിച്ചത്.

65 രൂപയ്ക്ക് പകരം 100 രൂപയാണ് ഇയാളിൽ നിന്ന് റെയിൽവേ നികുതിയായി വാങ്ങിയത്. തുടർന്ന് വിവരാവകാശ നിയമപ്രകാരം സ്വാമി അന്വേഷണം നടത്തി. 35 രൂപ സേവനനികുതിയായി ഈടാക്കിയെന്നാണ് മറുപടി. എന്നിരുന്നാലും അദ്ദേഹം ടിക്കറ്റ് റദ്ദാക്കിയപ്പോൾ ജിഎസ്ടി നിലവിൽ വന്നില്ല. ജൂലൈ ഒന്നിനാണ് രാജ്യത്ത് ജിഎസ്ടി നിലവിൽ വന്നത്. തുടർന്ന് 35 രൂപ തിരികെ ലഭിക്കാൻ സ്വാമി റെയിൽവേയുമായി പോരാടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...