Sunday, May 12, 2024 10:59 pm

സംസാരിക്കുന്നതിനിടെ എൺപതുകാരിയുടെ കൈയിലെ വള ഊരിയെടുത്ത് ഓടി രക്ഷപ്പെട്ടു ; സ്ത്രീ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ: എൺപതുകാരിയുടെ കൈയിൽ നിന്നു വള ഊരിയെടുത്തതിനു ശേഷം ഓടിരക്ഷപ്പെട്ട സ്ത്രീയെ സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെ പോലീസ് പിടികൂടി. അമ്പലപ്പുഴ കാക്കാഴം പുതുവൽ രാധാമണി (49) ആണ് പിടിയിലായത്. ഇവരുടെ പരിസരവാസിയായ മൂത്താംപറമ്പ് ബീമയുടെ ഒരു പവന്റെ വളയാണ് മോഷ്ടിച്ചത്. വ്യാഴാഴ്ച രാവിലെ കാക്കാഴം പള്ളിക്കാവ് ഭഗവതീ ക്ഷേത്രത്തിന്റെ കാവിനു സമീപത്തു വെച്ചായിരുന്നു സംഭവം. ബീമയെ വിളിച്ചുവരുത്തി സംസാരിച്ചുകൊണ്ടിരുന്ന പ്രതി പെട്ടെന്ന് കൈയിൽക്കിടന്ന വള ഊരിയെടുത്ത് ഓടുകയായിരുന്നു. ക്ഷേത്രത്തിലെ സി സി ടി വി യിൽ ഓടുന്ന ദൃശ്യം പതിഞ്ഞു. ബീമയുടെ പരാതിയെ തുടർന്ന് അമ്പലപ്പുഴ പോലീസ് സി സി ടി വി പരിശോധിച്ച ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച വള അമ്പലപ്പുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയംവെച്ചു പണം വാങ്ങിയിരുന്നു. പോലീസ് ഇത് കണ്ടെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആലപ്പുഴ വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

0
ആലപ്പുഴ : വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി....

ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു

0
കോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു. വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം....

ഭരണമാറ്റം ഉറപ്പ്, 75 തികയും മുമ്പ് മോദി പ്രധാനമന്ത്രി പദത്തില്‍ നിന്നിറങ്ങും : ശശി...

0
ദില്ലി: രാജ്യത്ത് ഭരണമാറ്റം ഉറപ്പാണെന്ന് ശശി തരൂര്‍. ജനങ്ങള്‍ മാറ്റത്തിന് ആഗ്രഹിക്കുന്നുവെന്നും...

തിരുവനന്തപുരത്ത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് എയർ ഇന്ത്യ എക്സ്പ്രസ് രണ്ട് വിമാനങ്ങള്‍ റദ്ദാക്കി. ബെംഗലൂരു,...