‘സ്ട്രെസ്’ കുറയ്ക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

For full experience, Download our mobile application:
Get it on Google Play

വീട്ടിലെ സ്ഥിരം കാഴ്ചകളിൽ നിന്ന് ഒരു മാറ്റത്തിനായി പ്രകൃതിഭംഗി ആസ്വദിക്കുവാനായി പുറത്ത് നടക്കാൻ പോകാം. ധ്യാനം ചെയ്യുന്നത് നിങ്ങളെ ശാന്തമാക്കുമെങ്കിലും വ്യായാമം ചെയ്യുന്നത് മാനസികനില മെച്ചപ്പെടുത്തുവാൻ സഹായിക്കുന്ന എൻ‌ഡോർഫിനുകളെ പുറത്തുവിടുവാൻ സഹായിക്കുന്നു. ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ പല ആളുകൾക്കും വ്യത്യസ്തമാണ്. നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യമെന്താണോ അത് ചെയ്യാൻ താല്പര്യം കാണിക്കുക. മനോഹരമായ പാട്ട് കേൾക്കുക, ക്രാഫ്റ്റിംഗ്, കൃഷി എന്നിവയെല്ലാം നിങ്ങളുടെ സമ്മർദ്ദം വലിയ തോതിൽ കുറയ്ക്കുവാൻ സഹായിക്കുന്നതാണ്.

വളർത്തുമൃഗങ്ങളുമായി ഇടപഴകുന്നത് സമ്മർദ്ദ ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. നായ്ക്കളെയോ പൂച്ചകളെയോ പോലുള്ള വളർത്തുമൃഗങ്ങളുമായി കളിക്കുന്നത് മാനസിനില മെച്ചപ്പെടുത്തുവാനും ഏകാന്തതയുടെ ചിന്തകൾ അകറ്റുവാനും സഹായിക്കുന്നു. ദിവസവും യോഗ ശീലിക്കുന്നത് പോസിറ്റീവ് ചിന്തകൾ നൽകുമെന്ന് പറയപ്പെടുന്നു. പ്രതിരോധസംവിധാനം മെച്ചപ്പെടുവാനും യോ​ഗ സഹായിക്കും. സ്ട്രെസ് കുറയ്ക്കാൻ ഭക്ഷണത്തിലും അൽപം ശ്രദ്ധ വേണം. ഫോളേറ്റ് ധാരാളം അടങ്ങിയ വെണ്ടയ്ക്ക മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അതുപോലെ തന്നെ ചീരയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മഗ്നീഷ്യത്തിന്റെ കലവറയായ ചീര സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...