ന്യൂഡല്‍ഹി : കോൺഗ്രസ് അധ്യക്ഷനും എംപിയുമായ മല്ലികാർജുൻ ഖാർഗെ കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നടത്തിയ പരാമർശം രാജ്യസഭയിൽ ബഹളത്തിന് കാരണമായി. ഖാർഗെ മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. എന്നാൽ ഖാർഗെ ഈ ആവശ്യം നിരസിച്ചു. തിങ്കളാഴ്ച ജയ്പൂരിലെ അൽവാറിൽ ഖാർഗെ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ ബി.ജെ.പിക്ക് ആരെയും നഷ്ടപ്പെട്ടിട്ടില്ലെന്നും എന്നാൽ കോൺഗ്രസിന് നിരവധി പേരെയാണ് നഷ്ടമായതെന്നും ഖാർഗെ പറഞ്ഞു. ഇതിനിടയിൽ നടത്തിയ പ്രയോഗമാണ് വിവാദത്തിലേക്ക് നയിച്ചത്.
രാജ്യത്തിനുവേണ്ടി നിങ്ങളുടെ വീട്ടിലെ നായയുടെയെങ്കിലും ജീവന്‍വെടിഞ്ഞിട്ടുണ്ടോ? എന്നിട്ടും അവർ രാജ്യസ്നേഹികളാണെന്ന് അവകാശപ്പെടുന്നു. ഇപ്പോൾ നമ്മൾ എന്തെങ്കിലും പറഞ്ഞാൽ ഞങ്ങളെ രാജ്യദ്രോഹികൾ എന്ന് വിളിക്കുമെന്നും ഖാർഗെ പറഞ്ഞു. രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്തത് കോൺഗ്രസാണെന്നും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾ ജീവത്യാഗം ചെയ്തെന്നും ഖാർഗെ പറഞ്ഞിരുന്നു. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.