തിരുവനന്തപുരം : ആധാരം എഴുത്തുകാരുടെ ദീര്‍ഘകാല ആവശ്യം സാക്ഷാത്കരിച്ച് സംസ്ഥാന സര്‍ക്കാര്‍. ആധാരം എഴുത്തിനുള്ള ഫീസ് പുതുക്കി നിശ്ചയിച്ച് രജിസ്‌ട്രേഷന്‍ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. 17 വര്‍ഷത്തിനുശേഷമാണ് ആധാരം എഴുത്തിനുള്ള ഫീസ് വര്‍ധിപ്പിക്കുന്നത്. ആധാരമെഴുത്തുകാരും അനുബന്ധ തൊഴിലാളികളും അവരെ ആശ്രയിച്ച് ജീവിക്കുന്നവരുമുള്‍പ്പെടെ രണ്ടരലക്ഷത്തോളംപേര്‍ക്ക് ആശ്വാസം പകരുന്നതാണ് നടപടി. കുറഞ്ഞ ഫീസ് 300ല്‍നിന്ന് 550 ആയും പരമാവധി ഫീസ് 7500ല്‍നിന്ന് 10000 ആക്കിയുമായാണ് പുതുക്കിയത്. എല്ലാ ആധാരവും ഡിജിറ്റലാക്കുന്നതിന്റെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചു. സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ 1998 മുതല്‍ 2018 വരെയുള്ള (20 വര്‍ഷം) ആധാരങ്ങള്‍ ഡിജിറ്റലാക്കുന്ന പദ്ധതി പുരോഗമിക്കുന്നു. ഇ സ്റ്റാമ്പിങ് നടപ്പാക്കിയ ആദ്യസംസ്ഥാനവും കേരളമാണ്. രജിസ്‌ട്രേഷന്‍ വകുപ്പിനെ ജനകീയമാക്കുന്നതിനൊപ്പം ഈ മേഖലയിലെ തൊഴിലാളികളുടെ സംരക്ഷണവും ഉറപ്പാക്കുമെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. എഴുത്തുകൂലി പുതുക്കി നിശ്ചയിച്ച സര്‍ക്കാര്‍ നടപടിയെ കേരള സ്റ്റേറ്റ് ഡോക്യുമെന്റ്‌റ് വര്‍ക്കേഴ്സ് യൂണിയന്‍, ആധാരം എഴുത്ത് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ സ്വാഗതം ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033