വാഹനത്തില്‍ നിന്ന് പടക്കം നിറച്ച പെട്ടികള്‍ ഇറക്കുന്നതിനിടെ പൊട്ടിത്തെറി ; നാല് പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ വാഹനത്തില്‍ നിന്ന് പടക്കം നിറച്ച പെട്ടികള്‍ ഇറക്കുന്നതിനിടെ പൊട്ടിത്തെറി. സ്ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് ആന്ധ്രാപ്രദേശിലെ കാകിനടയിലാണ് രാവിലെ പൊട്ടിത്തെറിയുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്. അപകട സമയം ആറ് പേരാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്. പടക്കം നിറച്ച പെട്ടികള്‍ വാഹനത്തില്‍ നിന്ന് ഇറക്കുകയായിരുന്ന തൊഴിലാളികളില്‍ ഒരാള്‍ പെട്ടി നിലത്തേക്കിട്ടപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ നാല് പേരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിങ്കളാഴ്ച്ച രാവിലെ ജയ് ബാലാജി ട്രാന്‍സ്പോട്ടേഴ്‌സിലാണ് പടക്കത്തിന്റെ പാഴ്സല്‍ ഇറക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കുണ്ട്, കാകിനട എസ്പി ബിന്ദു മാധവ് എഎന്‍ഐയോട് പ്രതികരിച്ചു. സംഭവസ്ഥലത്തുനിന്ന് രണ്ട് ചാക്ക് പടക്കങ്ങള്‍ പിടിച്ചെടുത്തു. പോലീസ് അന്വേഷണം നടന്നുവരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...