വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട പാടികളിലെ മുഴുവൻ പേരുടെയും പുനരധിവാസം ഉറപ്പുവരുത്തുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. സ്ഥായിയായ പുനരധിവാസമാണ് സർക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വീട് നഷ്ടപ്പെട്ട മുഴുവൻ ആളുകൾക്കും പുനരധിവാസം നൽകും. മടങ്ങിപ്പോകാൻ സാധിക്കാത്ത ആളുകളെയും പുനരധിവസിപ്പിക്കും. പാടികളിലുള്ളവർക്ക് വീട് നൽകില്ലെന്ന പ്രചാരണം വ്യാജമെന്നും മന്ത്രി വ്യക്തമാക്കി. പാടികളിലെ തൊഴിലാളികളുടെ ഉപജീവനമാർഗത്തിന് തടസ്സമാകരുത് എന്ന കാരണത്താലാണ് എസ്റ്റേറ്റ് ഉടമകൾ ഒരുക്കുന്ന താമസ സൗകര്യം കണക്കിലെടുത്തിരിക്കുന്നത്. എന്നാൽ അവർ ജനങ്ങൾക്ക് നൽകുന്ന സ്ഥലം സർക്കാർ ഉദ്യോഗസ്ഥരടക്കം പോയി പരിശോധിച്ച ശേഷം മാത്രമേ ക്യാമ്പിലുള്ളവരെ അങ്ങോട്ട് മാറ്റുകയൊള്ളൂ. താമസയോഗ്യമല്ലെങ്കിൽ അത് പരിഗണിക്കില്ല. താമസസ്ഥലം ശരിയാകാതെ ആരെയും ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് ഇറക്കിവിടില്ലെന്നും സർക്കാറിന്റെ താൽക്കാലിക പുനരധിവാസ സൗകര്യം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1