Saturday, April 12, 2025 1:24 pm

അയ്യപ്പന്‍ കനിഞ്ഞു ; ദാമ്പത്യബന്ധം വേര്‍പെടുത്തി രഹ്ന ഫാത്തിമയും പങ്കാളി മനോജ് കെ.ശ്രീധറും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ദാമ്പത്യബന്ധം വേര്‍പെടുത്തി വിവാദ നായിക രഹ്ന ഫാത്തിമയും പങ്കാളി മനോജ് കെ.ശ്രീധറും. സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ മനോജ് ആണ് ഇക്കാര്യം അറിയിച്ചത്. ഒട്ടേറെ വിവാദങ്ങളില്‍ കടന്നുചെന്ന് പ്രശസ്തയാകാന്‍ ശ്രമിച്ച യുവതിയാണ് രഹന. ശബരിമലയില്‍ കയറി പ്രശസ്തയാകുവാനും ശ്രമിച്ചു. എന്തിനും തയ്യാറായ ഇവരെ പോലീസ് അകമ്പടിയോടെയാണ് മല കയറ്റിയത്. എന്നാല്‍ പ്രതിഷേധം കനത്തതോടെ ഇവര്‍ക്കും സുരക്ഷയൊരുക്കിയ പോലീസിനും തിരിച്ചിറങ്ങേണ്ടി വന്നു. ഇതോടെ ബി.എസ്.എന്‍.എല്ലില്‍ ഉണ്ടായിരുന്ന ജോലി പോയി. താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സും ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു.

അതിനുശേഷം സ്വന്തം മകനെക്കൊണ്ട് തന്റെ നഗ്ന മാറിടത്തില്‍ ചിത്രം വരപ്പിച്ചാണ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്‌. ഇത് ഏറെ വിവാദമായിരുന്നു. സ്വന്തമായുണ്ടായിരുന്ന യുട്യൂബ് ചാനലില്‍ ആള് കയറാനും ഇവര്‍  വ്യത്യസ്തമായ വഴിയാണ് തെരഞ്ഞെടുത്തത്. പാചക ക്ലാസ് എന്നപേരില്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ മിക്കതിലും വസ്ത്രങ്ങള്‍ ആവശ്യത്തിന് ഉണ്ടായിരുന്നില്ല. ചുംബന സമരത്തിലും ഏറെ പ്രശസ്തയായിരുന്നു. അവസാനം ഇപ്പോള്‍ ദാമ്പത്യ ബന്ധവും തകര്‍ന്നു. എല്ലാം അയ്യപ്പന്റെ കൃപാകടാക്ഷം എന്നല്ലാതെ എന്തുപറയാന്‍ …..

രഹ്ന ഫാത്തിമയുടെ ജീവിത പങ്കാളിയായിരുന്ന  മനോജ് കെ.ശ്രീധറിന്റെ ഫെയിസ് ബുക്ക്  കുറിപ്പ് ഇങ്ങനെ…

ഞാനും ജീവിത പങ്കാളിയായ രഹ്നയും വ്യക്തി ജീവിതത്തില്‍ വഴിപിരിയാന്‍ തീരുമാനിച്ചു. 17 വര്‍ഷം മുന്‍പ് ഞങ്ങള്‍ ഒരുമിച്ച്‌ ജീവിക്കാന്‍ തീരുമാനമെടുക്കുമ്പോള്‍ കേരളം ഇന്നത്തേക്കാള്‍ കൂടുതല്‍ യാഥാസ്ഥിതികമായിരുന്നു.

ലിവിങ് ടുഗതര്‍ സങ്കല്‍പത്തില്‍ ജീവിതം തുടങ്ങിയ ഞങ്ങള്‍ ക്രമേണ ഭാര്യാഭര്‍തൃ വേഷങ്ങളിലേക്ക് തന്നെ എത്തിച്ചേര്‍ന്നു. കുട്ടികള്‍, മാതാപിതാക്കള്‍.. ഞങ്ങള്‍ ഇരുവരും ചേര്‍ന്ന ഒരു കുടുംബ പശ്ചാത്തലത്തില്‍ നമ്മുടെ റോളുകള്‍ മറ്റൊന്നുമല്ല.

ഈ സാമൂഹിക ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കുന്നിതിനടയില്‍ ഞങ്ങളുടെ വ്യക്തിപരമായ ജീവിതത്തെ മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്. ജീവിതത്തില്‍ അവനവനു വേണ്ടി മാത്രം ജീവിക്കേണ്ട ഒരു തലമുണ്ട്. മനുഷ്യരത് ജീവിതത്തില്‍ എപ്പോഴെങ്കിലും തിരിച്ചറിഞ്ഞ് അവരവരോടുതന്നെ നീതി പുലര്‍ത്തണം. സന്തുഷ്ടരായ മാതാപിതാക്കള്‍ക്കേ കുട്ടികളോടും നീതിപൂര്‍വം പെരുമാറാന്‍ സാധിക്കൂ.

മുകളില്‍ പറഞ്ഞതു പോലെ ഞങ്ങള്‍ ഒരുമിച്ച്‌ ജീവിതം തുടങ്ങിയ സമയത്ത് കുടുംബത്തിലെ ജനാധിപത്യം എന്നൊരാശയം ഞങ്ങള്‍ക്കറിയില്ല. കുടുംബത്തിലെ ജനാധിപത്യം പ്രായോഗികമായി ബുദ്ധിമുട്ടാണ്, കാരണം അത്രത്തോളം വ്യക്തിപരമായ വികാരങ്ങളും സാമൂഹിക ഉത്തരവാദിത്തങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരിടമാണത്.

എന്നിരുന്നാലും ഞങ്ങള്‍ക്കാവുന്ന വിധം ഞങ്ങളുടെ ജീവിതവും രാഷ്ട്രീയവും സമന്വയിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. രണ്ട് സ്വതന്ത്ര വ്യക്തികളായി പരസ്പരം കാണാന്‍ പരിമിതികള്‍ നിലനിന്നിരുന്നു. രണ്ട് വ്യക്തികള്‍ക്ക് ഇടയില്‍ പരസ്പരം ഒന്നിച്ചു ജീവിക്കാന്‍ എടുക്കുന്ന തീരുമാനം പോലെ തന്നെ പരസ്പരം ബഹുമാനത്തോടെ പിരിയാനും കഴിയേണ്ടതുണ്ട്.

കുട്ടികളുടെ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കൂട്ടുത്തരവാദിത്തം എല്ലാം ഒന്നിച്ചു മുന്നോട്ട് പോകുവാനും ധാരണയായി. ബന്ധം പിരിയുന്നു എന്ന് പറയുമ്പോള്‍ അവിടെ പാര്‍ട്ണര്‍ഷിപ് പിരിയുന്നു, പരസ്പരമുള്ള അധികാരങ്ങള്‍ ഇല്ലാതാകുന്നു എന്ന് മാത്രമാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. കുടുംബം എന്ന സങ്കല്‍പത്തിനകത്ത് സ്വതന്ത്ര വ്യക്തികള്‍ എന്ന ആശയത്തിന് നിലനില്‍പ്പില്ല.

ഭാര്യ-ഭര്‍ത്താവ്, ജീവിത പങ്കാളി ഈ നിര്‍വചനങ്ങളില്‍ പരസ്പരം കെട്ടിയിടേണ്ട ഒരവസ്ഥയില്‍നിന്ന് പരസ്പരം മോചിപ്പിക്കാന്‍ അതില്‍ ബന്ധിക്കപ്പെട്ടവരുടെ ഇടയില്‍ ധാരണ ഉണ്ടായാല്‍ മതി. ഞങ്ങളുടെ ബന്ധത്തെ ഞങ്ങള്‍ വ്യക്തിപരമായി പുനര്‍ നിര്‍വചിക്കുകയും വ്യക്തിപരമായി പുനര്‍നിര്‍മിക്കുകയും ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്.

ഒരുമിച്ച്‌ താമസിച്ചു നിര്‍വഹിക്കേണ്ട തരത്തിലുള്ള ഉത്തരവാദിത്തങ്ങളൊന്നും ഇപ്പോള്‍ ഞങ്ങളുടെ ചുമലിലില്ല. ഞങ്ങള്‍ ദമ്പതികളെന്ന ചട്ടക്കൂടിന് പുറത്തുവന്ന് സ്വതന്ത്ര വ്യക്തികളായി പരസ്പരം തിരിച്ചറിയുകയും വേര്‍പിരിയുകയും ചെയ്യുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുണ്ടക്കൈ പുനരധിവാസം : എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

0
വയനാട്: മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി....

മുംബൈയ്ക്ക് പുറമെ മറ്റ് ഇന്ത്യൻ നഗരങ്ങളെയും തഹാവൂർ റാണ ലക്ഷ്യമിട്ടിരുന്നതായി എൻഐഎ

0
മുംബൈ : മുംബൈയ്ക്ക് പുറമെ മറ്റ് ഇന്ത്യൻ നഗരങ്ങളെയും തഹാവൂർ റാണ...

ശബരിമല ഉത്സവം കൊടിയിറങ്ങി

0
ശബരിമല : ശബരിമല ഉത്സവം കൊടിയിറങ്ങി. തന്ത്രിമാരായ കണ്ഠര് രാജീവര്,...

ഗവർണറുടെ അനുമതിയില്ലാതെ ബില്ലുകൾ നിയമമാക്കി തമിഴ്നാട് സർക്കാർ

0
ചെന്നൈ: സുപ്രീംകോടതി വിധിക്ക് പിന്നാലെ ചരിത്രപരമായ നീക്കവുമായി തമിഴ്നാട് സർക്കാർ. ഗവർണറുടെ...