ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കിൽ നേരിയ കുറവ് ; രണ്ടു ദിവസമായി സ്പോർട്ട് ബുക്കിംഗ് നിയന്ത്രണങ്ങളിൽ ഇളവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിമല മണ്ഡലകാലം 18 ദിവസം പിന്നിടുമ്പോൾ ദര്‍ശനം നടത്തിയ ആകെ ഭക്തരുടെ എണ്ണം പതിനഞ്ചു ലക്ഷം കടന്നു. രണ്ടു ദിവസമായി ശബരിമലയിൽ തീർഥാടകരുടെ തിരക്കിന് നേരിയ കുറവുണ്ട്. ഇന്നലെ രാത്രി 11 മണി വരെ 80,870 തീർഥാടകരാണ് സന്നിധാനത്ത് എത്തിയത്. മണ്ഡലകാലാ തീർത്ഥാടന പതിനെട്ടാം ദിനമെത്തുമ്പോൾ പതിനഞ്ച് ലക്ഷത്തിലധികം ഭക്തരാണ് സന്നിധാനത്തെത്തി ദർശനം നടത്തിയത്. രണ്ടു ദിവസമായി സ്പോർട്ട് ബുക്കിംഗ് നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. ദര്‍ശനം സുഗമമമാക്കുന്നതിന്‍റെ ഭാഗമായി നിലയ്ക്കലും പമ്പയയിലും തീർഥാടകർക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും. രണ്ട് ദിവസമായി തിരക്കിന് നേരിയ കുറവുണ്ടെങ്കിലും വരും ദിവസങ്ങളില്‍ തിരിക്ക് കൂടുമെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ കണക്ക് കൂട്ടല്‍.

പുല്‍മേട് വഴി ഒരു ദിവസം ശരാശരി 25000 തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തുന്നുണ്ട്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് എത്തുന്നതിനിടെ 12 സ്ഥലങ്ങളിൽ തീർഥാടകര്‍ക്ക് കുടിവെളളവും ലഘു ഭക്ഷണവും ഏർപ്പാടാക്കിയിട്ടുണ്ട്. തൃക്കാർത്തിക ദിനത്തിൻ്റെ ഭാഗമായി ഇന്ന് തിരുമുറ്റത്ത് ദീപം തെളിയിക്കും. അരലക്ഷത്തിൽ താഴെ ഭക്തരാണ് ഇന്ന് ഉച്ചവരെ സന്നിധാനത്തെത്തിയത്. സന്നിധാനത്ത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച കേരളീയ അന്നദാന സദ്യ പദ്ധതിയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ നാളെ നടക്കുന്ന ബോർഡ് യോഗത്തിൽ എടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...