തിരുവനന്തപുരം : ഓണത്തിന് പൊതുഗതാഗത നിയന്ത്രണമില്ല. ബുധനാഴ്ചവരെ എല്ലാ ജില്ലകളിലേയ്ക്കും യാത്രയ്ക്ക് അനുമതി. രാവിലെ ആറുമുതല്‍ രാത്രി പത്തുവരെയാണ് യാത്രാനുമതി നല്‍കിയത്. ഇപ്പോള്‍ അയല്‍ ജില്ലകളിലേക്ക് മാത്രമേ സര്‍വ്വീസിന് അനുമതിയുള്ളൂ. എന്നാല്‍ യാത്ര ചെയ്യുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്.
എന്നാല്‍ സംസ്ഥാനത്ത് പൊതു ഓണാഘോഷ പരിപാടികള്‍ക്ക് വിലക്കുണ്ട്. പൊതുഇടങ്ങളില്‍ പൂക്കളങ്ങള്‍ പാടില്ലെന്നും റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെട്ടവിച്ച ഉത്തരവില്‍ പറയുന്നു. മാര്‍ക്കറ്റുകള്‍ക്കും വ്യാപാര സ്ഥാപനങ്ങളും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. കണ്ടെയ്ന്റ്‌മെന്റ് സോണുകളില്‍ ഇളവുകള്‍ ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.