കോന്നി : എസ്.എൻ.ഡി.പിയോഗം 349-ാ വകയാർ ശാഖകളിലെ എല്ലാ ശ്രീനാരായണ ഭവനങ്ങളിലും ശ്രീനാരായണഗുരുദേവൻ രചിച്ചിട്ടുള്ള കൃതികൾ ഉൾപ്പെടുത്തിയുള്ള കുടുംബ പ്രാർത്ഥന പുസ്തകം വിതരണം ചെയ്യുമെന്നും ഇത് മറ്റ് ശാഖകൾക്കും മാതൃകയാക്കാവുന്നതാണെന്നും യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ പറഞ്ഞു. 349 -ാം വകയാർ ശാഖ പുറത്തിറക്കിയ കുടുംബ പ്രാർത്ഥന പുസ്തകത്തിന്റെ പ്രകാശനം ശാഖ പ്രസിഡന്റ് പി.എ ശശിക്ക് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീലരവി അദ്ധ്യക്ഷത വഹിച്ചു.
യോഗം അസിസ്റ്റൻസ് സെക്രട്ടറി ടി.പി സുന്ദരേശൻ, യൂണിയൻ കൗൺസിൽ അംഗം പി കെ പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ- ഓർഡിനേറ്റർ കെ.ആർ സലീലനാഥ്, യൂണിയൻ കമ്മിറ്റിയംഗം ജി.സുധീർ, മുകേഷ് ദാസ് ഇലഞ്ഞിക്കൽ, ശാഖ സെക്രട്ടറി കെ.വി വിജയൻചന്ദ്രൻ, വൈസ് പ്രസിഡന്റ് സുലേഖ സുന്ദരേശൻ, ശാഖാ കമ്മിറ്റി അംഗം കെ.ജി ജയചന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് ടി.കെ പുഷ്പവതി, വൈസ് പ്രസിഡന്റ് ഗംഗ സജി, സെക്രട്ടറി ഷൈനി സന്തോഷ്, കമ്മിറ്റി അംഗങ്ങളായ പ്രിയ ആർ, രമാ സുനിൽ, അമ്പിളി ഷാജി, രമ്യ സുമേഷ്, അമ്പിളി ജിനു, രമ്യ പണിക്കർ എന്നിവർ സംസാരിച്ചു.