Friday, July 4, 2025 11:24 pm

ജാമ്യത്തിൽ പുറത്തിറങ്ങി വീണ്ടും ലഹരി കച്ചവടം ; ഒന്നും ചെയ്യാതെ പോലീസും എക്സൈസസും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മയക്കുമരുന്ന് കേസിൽ ഏഴു വ‍ർഷം ശിക്ഷിക്കപ്പെട്ട പ്രതി ജാമ്യത്തിൽ പുറത്തിറങ്ങി വീണ്ടും ലഹരി കച്ചവടം നടത്തിയിട്ടും ഒന്നും ചെയ്യാതെ പോലീസും എക്സൈസസും. വധശ്രമം, മൃഗവേട്ട, ലഹരികച്ചവടം തുടങ്ങിയ കേസുകളിൽ പെട്ട കൊടുംക്രിമിനലായ ദിലീപാണ് ജാമ്യത്തിലിറങ്ങി വീണ്ടും ലഹരികച്ചവടം നടത്തിയത്. ഇക്കഴിഞ്ഞ ദിവസവും ദിലീപിനെ പിടികൂടിയെങ്കിലും പോലീസ് വീഴ്ച ആവര്‍ത്തിച്ചു

കഞ്ചാവ് കച്ചവടക്കാർക്കിടിയിൽ ചന്തുവെന്ന വിളിക്കുന്ന ദിലീപിൻെറ വീട്ടിൽ കഴിഞ്ഞ ദിവസം ഷോഡ് പോലീസ് റെയ്ഡ് ചെയ്തപ്പോൾ കണ്ടെത്തിയത് ഇതൊക്കെയാണ്. കഞ്ചാവും ഹാഷിഷ് ഓയിലും കാട്ടുപ്പന്നിയുടെയും പാമ്പിൻെറയും നെയ്യ്, നാലു ലക്ഷം രൂപ, പന്നിയുടെ തലയോട്ടി, നാടൻതോക്ക്… തിരുവനന്തപുരത്തെ ലഹരിസംഘത്തിലെ പ്രധാന കണ്ണിയായ ദിലിപിനെ പോലീസ് വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.

20 ലധികം കേസിലെ പ്രതിയാണ് ദിലീപ്. 2017ൽ കഞ്ചാവ് വിൽപ്പന നടത്തിയതിന് തൊടുപുഴ കോടതി ദിപീലിനെ ഏഴു വർഷം തടവിന് ശിക്ഷിച്ചിരുന്നു. പൂജപ്പുര സെൻട്രല്‍ ജയിലിൽ കഴിയുമ്പോള്‍ ഹൈക്കോടതിയിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങി. വീണ്ടും പോലീസിൻ്റേയും എക്സൈസിൻ്റേയും കൺമുന്നിൽ കഞ്ചാവ് കച്ചവടം നടത്തി. പിടിക്കപ്പെട്ടു.

കോടതി ശിക്ഷിച്ച ഒരു പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യം ചെയ്താൽ ജാമ്യം റദ്ദാക്കാൻ അന്വേഷണ ഏജൻസികള്‍ കോടതിയെ സമീപിക്കണം. എന്നാൽ ദിലീപിൻ്റെ കാര്യത്തിൽ അതുണ്ടായില്ല, കഴിഞ്ഞ വർഷം കഞ്ചാവ് കടത്തുന്നതിനിടെ ദിലീപ് വീണ്ടും ആറ്റിങ്ങൽ പോലീസിൻെറ പിടിയിലായി. ദിലീപിൻെറ ജാമ്യം റദ്ദാക്കാൻ ആറ്റിങ്ങൽ എസ്.എച്ച്.ഒ എക്സൈസിന് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല.

വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടറോട് ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തില്ല. ആറ്റിങ്ങൽ പോലീസിൻെറ കേസിലും ജാമ്യം നേടിപുറത്തിങ്ങിയ ദിലീപ് ആന്ധ്രയിൽ നിന്നും ക‍ഞ്ചാവെത്തിച്ച് കുട്ടികള്‍ക്ക് വിൽപ്പന നടത്തുകയായിരുന്നു. പോലീസിൻെറ കണ്ണുവെട്ടിച്ച് നടന്ന ദിപീലിനെ പിടികൂടിയപ്പോഴും പോലീസ് അനാസഥ തുടർന്നു. കഞ്ചാവ് കച്ചവടത്തിന് ഒത്താശ ചെയ്യുന്ന ഭാര്യയെ അന്ന് രാത്രി പോലീസ് കസ്റ്റഡിലെടുത്തില്ല. അടുത്ത ദിവസം വെഞ്ഞാറമൂട് പോലീസ് ദിലീപിൻെറ വീട്ടിലെത്തുമ്പോള്‍ രണ്ടാം പ്രതിയായ ഭാര്യ വീടും പൂട്ടി രക്ഷപ്പെട്ടിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുപ്പടം ഖാദി നെയ്ത്ത് കേന്ദ്രം ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിനു കീഴില്‍ കൊടുമണ്ണില്‍ പുതിയ...

ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി

0
പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതി ജില്ലാതല കാമ്പയിന്റെ...

സ്‌കൂള്‍ ലൈബ്രറികള്‍ സജീവമാക്കണം : ഡെപ്യൂട്ടി സ്പീക്കര്‍

0
പത്തനംതിട്ട : സ്‌കൂള്‍ ലൈബ്രറികള്‍ സജീവമായി ഉപയോഗിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്ന് നിയമസഭാ...

തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഡിജെയ്ക്ക് വിലക്ക്

0
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഡിജെയ്ക്ക് വിലക്ക്. ഗാനമേളയില്‍...