ഹമ്പ് ചാടുന്നതിടെ ബസിൽനിന്നും തെറിച്ചു വീണ യാത്രക്കാരൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ആലത്തൂരിൽ സ്വകാര്യ ബസ് ഹമ്പ് ചാടുന്നതിടെ അടയ്ക്കാത്ത വാതിലിലൂടെ വീണ യാത്രക്കാരൻ മരിച്ചു. എരിമയൂർ ചുള്ളിമട തേക്കാനത്ത് വീട്ടിൽ ടി.പി. ജോൺസനാണ് (54) മരിച്ചത്. ദേശീയ പാതയുടെ സർവ്വീസ് റോഡിൽ എരിമയൂർ ഗവ. എച്ച്.എസ്.എസിന് സമീപത്തായിരുന്നു സംഭവം. കണ്ണനൂരിൽ സ്വകാര്യ സ്റ്റീൽ ഫർണ്ണീച്ചർ സ്ഥാപനത്തിലെ ജീവനക്കാരനായ ജോൺസൺ എരിമയൂർ മേൽപ്പാലത്തിന് താഴെയുള്ള ബസ് സ്റ്റോപ്പിൽ നിന്നാണ് ജോലിക്കു പോകാനായി ബസിൽ കയറിയത്.

ബസ് സ്‌റ്റോപ്പിൽ നിന്ന് 200 മീറ്റർ മുന്നിലുള്ള ഹമ്പ് ചാടുമ്പോൾ ആടിയുലഞ്ഞ ബസിൽ പിന്നിലെ ചവിട്ടുപടിക്ക് സമീപം നിന്ന ജോൺസൺ പാതയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ബസിന്റെ വാതിൽ തുറന്ന് കെട്ടിവെച്ചിരിക്കുകയായിരുന്നു. ആലത്തൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തിൽ ചിരിത്സയിലിരിക്കെ ഉച്ചകഴിഞ്ഞ് പന്ത്രണ്ടേ മുക്കാലോടെ ജോണ്‍സണ്‍ മരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...