ദീപാവലിക്ക് പുതിയ ഉല്‍പ്പന്നങ്ങളും ഓഫറുകളും വാഗ്ദാനം ചെയ്യാന്‍ റിലയന്‍സ് ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ ഉപയോക്താക്കള്‍ക്കായി ‘ദീപാവലി ധമാക്ക’ ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ. ജിയോ എയര്‍ഫൈബറിന്റെ ഒരു വര്‍ഷത്തെ സൗജന്യ സബ്സ്‌ക്രിപ്ഷനും ഒടിടി സബ്സ്‌ക്രിപ്ഷനുകള്‍ പോലുള്ള ചില അധിക ആനുകൂല്യങ്ങളുമാണ് ദീപാവലി ധമാക്ക ഓഫറിന്റെ ഭാഗമായി വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. പുതിയതും നിലവിലുള്ളതുമായ ജിയോ എയര്‍ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് ഈ പരിമിത സമയത്തേയ്ക്കുള്ള ഓഫര്‍ ലഭ്യമാണ്.ഏതെങ്കിലും റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറില്‍ 20,000 രൂപയോ അതില്‍ കൂടുതലോ ചെലവഴിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ജിയോഎയര്‍ഫൈബര്‍ സേവനം ആണ് റിലയന്‍സ് ഒരുക്കുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ നവംബര്‍ 3 വരെയുള്ള ദിവസങ്ങളില്‍ ഈ ഓഫര്‍ ലഭ്യമായിരിക്കും. ഒരു വര്‍ഷം മുഴുവന്‍ ജിയോ എയര്‍ ഫൈബര്‍ സൗജന്യമായി ലഭിക്കാന്‍ പ്രത്യേക വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. മൈജിയോ, ജിയോമാര്‍ട്ട് ഡിജിറ്റല്‍ എക്സ്‌ക്ലൂസീവ് സ്റ്റോറുകള്‍ പോലുള്ള ഏതെങ്കിലും സ്റ്റോറുകളില്‍ നിന്ന് പര്‍ച്ചേസ് ചെയ്തിരിക്കണം. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് 2,222 രൂപ വിലയുള്ള ദീപാവലി പ്ലാനിനൊപ്പം ഒറ്റത്തവണ മുന്‍കൂര്‍ റീചാര്‍ജ് തിരഞ്ഞെടുക്കാം. ഈ ദീപാവലി മുതല്‍ ജിയോ ഉപയോക്താക്കള്‍ക്ക് 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് നല്‍കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 47-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ‘എല്ലാവര്‍ക്കും എല്ലായിടത്തും AI’ എന്ന റിലയന്‍സിന്റെ പുതിയ ലക്ഷ്യത്തെ പിന്തുണയ്ക്കുന്ന ജിയോ AI-ക്ലൗഡ് വെല്‍ക്കം ഓഫറിന്റെ ഭാഗമാണിത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1