യാത്രക്കാർക്ക് ആശ്വാസം ; മലബാറിലും മാവേലിയിലും അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മാവേലി, മലബാർ എക്സ്പ്രസുകളിലടക്കം അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ. മാവേലി എക്സ്പ്രസിലും മലബാർ എക്സ്പ്രസിലും ഓരോ സ്ലീപ്പർ ക്ലാസ് കോച്ചുകളാണ് സ്ഥിരമായി അനുവദിച്ചത്. മം​ഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ്(16603) സെപ്റ്റംബർ 30 മുതൽ അധിക കോച്ചുമായാകും സർവീസ് നടത്തുക. തിരുവനന്തപുരം-മം​ഗളൂരു മാവേലി എക്സ്പ്രസിൽ(16604) ഒക്ടോബർ ഒന്നാം തീയതി മുതലും അധികമായി ഒരു സ്ലീപ്പർ കോച്ചുണ്ടാകും. ഒരു സ്ലീപ്പർ കോച്ച് കൂടി അനുവദിച്ചതോടെ ആകെ 10 സ്ലീപ്പർ കോച്ചുകളുമായാകും മാവേലി എക്സ്പ്രസിന്റെ സർവീസ്. ഒരു എസി ഫസ്റ്റ് ക്ലാസ് കം ടൂ ടയർ, ഒരു എസി ടൂ ടയർ, അഞ്ച് എസി ത്രീ ടയർ, അഞ്ച് ജനറൽ സെക്കൻഡ് ക്ലാസ്, ഭിന്നശേഷിക്കാർക്കായി രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകളും മാവേലി എക്സ്പ്രസിലുണ്ട്.

16630 മം​ഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസിൽ സെപ്റ്റംബർ 28 മുതൽ ഒരു സ്ലീപ്പർ ക്ലാസ് കോച്ച് കൂടി അനുവദിച്ചിട്ടുണ്ട്. 16629 തിരുവനന്തപുരം-മം​ഗളൂരു എക്സ്പ്രസ് സെപ്റ്റംബർ 29 മുതലും അധിക കോച്ചുമായി സർവീസ് നടത്തും. ഇതോടെ മലബാർ എക്സ്പ്രസിലെ സ്ലീപ്പർ കോച്ചുകളുടെ എണ്ണവും പത്തായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോക്സോ അതിജീവിതകളായ പെൺകുട്ടികളെ സംരക്ഷണകേന്ദ്രത്തിൽ നിന്ന് കാണാതായി

0
പാലക്കാട്: പോക്സോ കേസിലെ അതിജീവിതകളായ 16 വയസ്സുള്ള രണ്ട് പെൺകുട്ടികളെ പാലക്കാട്...

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി : യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ എഫ്ഐആർ

0
കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ എഫ്ഐആർ...

സംസ്ഥാനത്ത് മഴ തുടരും ; നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍...

ഇറാന് ഇളവുകൾ നൽകുമെന്ന റിപ്പോർട്ട് തള്ളി ട്രംപ് ; ചർച്ച തുടരുന്നുവെന്ന് ഇറാൻ

0
വാഷിങ്ടൺ: ആണവ വിഷയത്തിൽ വിട്ടുവീഴ്ച ചെയ്താൽ ഇറാന് ഇളവുകൾ നൽകാൻ തയ്യാറാണെന്ന...