ദുരിതാശ്വാസ നിധി തട്ടിപ്പ്: പത്തനംതിട്ടയിലെ അക്ഷയ കേന്ദ്രങ്ങളിലെ ഇടപാടുകൾ പരിശോധിക്കാൻ വിജിലൻസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഓപ്പറേഷൻ സിഎംഡിആ‌‌ർഎഫിന്റെ ഭാഗമായി പത്തനംതിട്ടയിൽ അക്ഷയ കേന്ദ്രങ്ങളിലെ ഇടപാടുകളും വിജിലൻസ് പരിശോധിക്കും. കൂടലിലും ഏനാദിമംഗലത്തും ദുരിതാശ്വാസ സഹായത്തിനുള്ള അപേക്ഷയിൽ അക്ഷയ കേന്ദ്രങ്ങളുടെ ഫോൺ നമ്പറുകൾ ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ചില അക്ഷയ കേന്ദ്രങ്ങളിൽ അപേക്ഷകരെ കൂട്ടത്തോടെ എത്തിച്ചെന്നും വിജിലൻസിന് സംശയമുണ്ട്.

കോന്നി താലൂക്കിലെ കൂടൽ വില്ലേജിലും അടൂർ താലൂക്കിലെ ഏനാദിമംഗലം വില്ലേജിലുമാണ് ഒരേ ഫോൺ നന്പറുകൾ തന്നെ പല അപേക്ഷകളിൽ കണ്ടെത്തിയത്. 2018 മുതലുള്ള അപേക്ഷകളിൽ കൂടലിൽ 268 എണ്ണത്തിലും ഏനാദിമംഗലത്ത് 61 എണ്ണത്തിലും ഉപയോഗിച്ചിരിക്കുന്നത് അക്ഷയ കേന്ദ്രം നടത്തിപ്പുകാരുടെ ഫോൺ നമ്പറയിരുന്നു .ഇത്രയധികം അപേക്ഷകളിൽ ഒരേ നമ്പര്‍ തന്നെ ഉപയോഗിച്ചിരിക്കുന്നതാണ് വിജിലൻസിനെ സംശയത്തലാക്കുന്നത്. അപേക്ഷയുമായെത്തുന്ന പ്രായമായ ആളുകൾക്ക് അടക്കം ഓടിപി നമ്പര്‍ എളുപ്പത്തിൽ ലഭ്യമാക്കാനുള്ള സൗകര്യത്തിനാണ് അക്ഷയ കേന്ദ്രത്തിലെ നമ്പറുകള്‍ ഉപയോഗിച്ചതെന്നാണ് നടത്തിപ്പുകാരുടെ വിശദീകരണം. എന്നാൽ വിജിലൻസ് ഇത് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

ഒരു നമ്പര്‍ തന്നെ ഉപയോഗിച്ച അപേക്ഷകളിൽ ധനസഹായം കിട്ടിയവരെ കേന്ദ്രീകരിച്ച് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ അനധികൃതമായി ഒന്നും നടന്നതായി കണ്ടെത്തിയിട്ടില്ല. അതേസമയം കൂട്ടത്തോടെ ഒരു അക്ഷയ കേന്ദ്രത്തിൽ നിന്ന് തന്നെ അപേക്ഷകൾ സമർപ്പിച്ചതിൽ എന്തെങ്കിലും കമ്മീഷൻ ഇടപാടുകളോ തിരിമറികളോ നടന്നിട്ടുണ്ടോ എന്നാണ് കണ്ടെത്തേണ്ടത്. ഏതെങ്കിലും ഇടനിലക്കാർ ഉണ്ടോയെന്നും പരിശോധിക്കും. ഒരേ നമ്പറുകളില്‍ തന്നെ രജിസ്റ്റർ ചെയ്ത അപേക്ഷകൾ കണ്ടിട്ടും പരിശോധിക്കാതിരുന്ന വില്ലേജ് ഓഫീസ് ജീവനക്കാരും അന്വേഷണത്തിന്റെ പരിധിയിൽ വരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....

ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് പാല്‍ ഗുണനിലവാരം മനസിലാക്കാം

0
പത്തനംതിട്ട : ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഓണക്കാലത്ത്...