Tuesday, April 15, 2025 10:45 pm

റിമാന്‍ഡ്​ പ്രതിക്ക്​ കോവിഡ്​ : വെഞ്ഞാറമൂട്​ സ്‌റ്റേഷനിലെ 30 ഓളം പോലീസുകാര്‍ ​നിരീക്ഷണത്തില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഞായറാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചവരില്‍ ഒരാള്‍ റിമാന്‍ഡ്​ പ്രതി. ഇയാള്‍ക്ക്  കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന്​ ​ഇയാളുമായി അടുത്തിടപഴകിയ പോലീസുകാരെ നിരീക്ഷണത്തിലാക്കി. അഞ്ചുമണിക്കൂറോളം ഇയാള്‍ സ്​റ്റേഷനില്‍ ചെലവഴിച്ചതായാണ്​ വിവരം. വെഞ്ഞാറമൂട്​ സ്‌റ്റേഷനിലെ 30 ഓളം പോലീസ്​ ഉ​ദ്യോഗസ്ഥരെയാണ്​ നിരീക്ഷണത്തിലാക്കിയത്​. റിമാന്‍ഡ് പ്രതിയായ ഇയാളെ ജയിലില്‍ കൊണ്ടുപോകും മുമ്പ് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്​ഥിരീകരിച്ചത്​. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് ഇയാളെ ഉടന്‍ മാറ്റും.

ഇയാള്‍ക്ക്​ രോഗബാധയുണ്ടായതെങ്ങനെ എന്ന്​ വ്യക്തമല്ല. മദ്യപിച്ച്‌ വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് ഇയാളെ പോലീസ്​ കസ്​റ്റഡിയിലെടുത്തത്​.  ഇയാളെ പാര്‍പ്പിച്ചിരുന്നത് തിരുവനന്തപുരം സബ്‌ ജയിലിലെ അഞ്ച് സെല്ലുകളുള്ള ബ്ലോക്കിലാണ്. അതിനാല്‍ ജയിലില്‍ സമ്പര്‍ക്കത്തിലായവരുടെയും പട്ടിക തയാറാക്കി വരികയാണ്​. സംസ്​ഥാനത്ത്​ ഇതാദ്യമായാണ്​ തടവുകാരന്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

0
പത്തനംതിട്ട : ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് നിയന്ത്രണം വിട്ടതോടെ...

എയർ പിസ്റ്റൾ ചൂണ്ടിയ സംഭവത്തിൽ വ്‌ളോഗർ തൊപ്പി കസ്റ്റഡിയിൽ

0
വടകര : സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ എയർ പിസ്റ്റൾ ചൂണ്ടിയ...

കോട്ടയം വൈക്കം സ്വദേശി വാഹനാപകടത്തിൽ മരിച്ചു

0
ഖത്തർ : കോട്ടയം വൈക്കം സ്വദേശി ജോയ് മാത്യു ഖത്തറിൽ വാഹനാപകടത്തിൽ...

ആശുപത്രിയിൽ നിന്ന് നവജാത ശിശു കാണാതായാൽ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കണം : സുപ്രീംകോടതി

0
ന്യൂഡൽഹി : ആശുപത്രിയിൽ നിന്ന് നവജാത ശിശു കാണാതായാൽ ആശുപത്രിയുടെ ലൈസൻസ്...