കൊച്ചി: അങ്കമാലിയില്‍ റിമാന്‍ഡിലായ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ അങ്കമാലി പോലീസ് സ്റ്റേഷനിലെ എട്ടു പോലീസുകാരെ നിരീക്ഷണത്തിലാക്കി. തുറവൂരിലെ മോഷണകേസില്‍ കാസ്റ്റഡിയിലെടുത്ത പ്രതിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് . പ്രതിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട പോലീസുകാരെയാണ് നിരീക്ഷണത്തില്‍ അയച്ചിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച മോഷണ കേസിലെ പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി. അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ സ്റ്റേഷനും പരിസരങ്ങളും അണുവിമുക്തമാക്കിയ ശേഷം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു.
റിമാന്‍ഡ് പ്രതിക്ക് കോവിഡ് ; എട്ടു പോലീസുകാരെ നിരീക്ഷണത്തിലാക്കി
RECENT NEWS
Advertisment