തൃശ്ശൂര്‍ : കോടതിയിൽ ഹാജരാക്കിയ ശേഷം വിയ്യൂർ ജയിലിലേക്ക് തിരിച്ചുകൊണ്ടുവന്ന റിമാൻഡ് തടവുകാരന് ശാരീരിക അസ്വസ്ഥ. തിരുവല്ല സ്വദേശിയായ ഇയാളെ ജയിലധികൃതർ തൃശൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. തുടർന്ന് എക്സ്റേ എടുത്തപ്പോൾ പ്രതിയുടെ മലദ്വാരത്തിനുള്ളിൽ കവറിൽ പൊതിഞ്ഞ് എന്തോ ഒന്ന് കണ്ടെത്തി. ഒടുവിൽ മൂന്നര മണിക്കൂർ ഡോക്ടർമാർ പണിപ്പെട്ട് ആ വിലപ്പിടിപ്പുള്ള വസ്തു പുറത്തെടുത്തു.
വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ തടവുകാരനായ പത്തനംതിട്ട തിരുവല്ല സ്വദേശി സൂരജിനെ ഇന്നലെ രാവിലെയാണ് ചാലക്കുടി കോടതിയിൽ കൊണ്ടു പോയത്. വധശ്രമം, മോഷണം തുടങ്ങിയ കേസുകളിൽപ്പെട്ട ഇയാൾ, മാള പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആറ് മാസത്തിലധികമായി ജയിലിൽ കഴിയുന്നത്.
കോടതിയിൽ നിന്നും തിരിച്ചെത്തിയ ശേഷം സൂരജ് അസ്വസ്ഥനായി കാണപ്പെട്ടു. അവശനായ ഇയാളെ ജയിലധികൃതർ തൃശൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. എക്സ്റേ എടുത്തപ്പോൾ മലദ്വാരത്തിൽ എന്തോ തിരുകി കയറ്റിവെച്ചതായി കണ്ടു. തുടർന്ന് സൂരജിനെ അടിയന്തിരമായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശം നൽകി. മയക്കുമരുന്നോ മൊബൈൽ ഫോണോ ആണ് ഉള്ളിലെന്നായിരുന്നു എല്ലാവരുടെയും സംശയം.
മരുന്ന് നൽകി ഉള്ളിലുള്ള സാധനം പുറത്തുവരാൻ ജയിൽ ഉദ്യോഗസ്ഥർ കാത്തിരുന്നു. മൂന്ന് മണിക്കൂർ കാത്തിരിപ്പിനൊടുവിലാണ് സാധനം പുറത്തുവന്നത്. ഇൻസുലേഷൻ ടേപ്പ് ചുറ്റിപ്പൊതിഞ്ഞ നിലയിൽ ഒരു കെട്ട് ബീഡി ആയിരുന്നു ഇത്. നേരത്തെ മുന്നിൽ പോയ മറ്റൊരു തടവുകാരൻ മൊബൈൽ ഇതുപോലെെ കടത്തുകണ്ടാണ് താൻ ബീഡി മലദ്വാരത്തിൽ കടത്തിയതെന്നാണ് സൂരജിന്‍റെ മൊഴി. പ്രാഥമിക ചികിത്സക്ക് ശേഷം സൂരജിനെ ജയിലിലേക്ക് തിരിച്ചുകൊണ്ടുപോയി.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.