അടുപ്പിൽ നിന്ന് വസ്ത്രത്തിൽ തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : വെള്ളം തിളപ്പിക്കുന്നതിനിടെ അടുപ്പിൽ നിന്ന് അബദ്ധത്തിൽ വസ്ത്രത്തിൽ തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബാര അടുക്കത്തുബയൽ കലാനിലയത്തിലെ കെ. രത്നാകരൻ നായരുടെ മകൾ പി. രശ്മിയാണ് (23) മരിച്ചത്. കഴിഞ്ഞ ജനുവരി 21ന് ആണ് അപകടം നടന്നത്. ഗുരതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രശ്മി വ്യാഴ്ച രാവിലെയാണ് മരിച്ചത്.

അമ്മാവന്‍റെ വീട്ടില്‍ വെച്ചാണ് രശ്മിക്ക് പൊള്ളലേല്‍ക്കുന്നത്. മണ്ണെണ്ണ അടുപ്പില്‍ പാചകം ചെയ്യുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. തിളപ്പിച്ച വെള്ളം മാറ്റാനായി തിരിയുന്നതിനിടെ പിന്നില്‍ നിന്നും വസ്ത്രത്തിന് തീ പിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രശ്മിയെ കഴിഞ്ഞ ദിവസമാണ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം സംഭവിക്കുന്നത്.

പൊയിനാച്ചി ടൗണിലെ ഓൺലൈൻ സേവനകേന്ദ്രത്തിൽ ജീവനക്കാരിയായിരുന്നു രശ്മി. ചട്ടഞ്ചാൽ ത്രയം കലാകേന്ദ്രത്തിൽ നൃത്തവിദ്യാർഥിയായിരുന്ന രശ്മി വിവിധ നൃത്തപരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ഈ മാസം രശ്മിയുടെ വിവാഹം ഉറപ്പിച്ചിരുന്നതാണ്. അതിനിടയിലാണ് ദാരുണമായ മരണം സംഭവിച്ചത്. ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...