ബസപകടത്തിൽ ബസുടമയ്ക്ക് എതിരെ നരഹത്യയ്ക്ക് കേസ് എടുക്കാനാകുമോ എന്നതിൽ വിശദപരിശോധനയ്ക്ക് സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ബസപകടത്തിൽ ബസുടമയ്ക്ക് എതിരെ നരഹത്യയ്ക്ക് കേസ് എടുക്കാനാകുമോ എന്നതിൽ വിശദപരിശോധനയ്ക്ക് സുപ്രീം കോടതി. കേരളത്തിലെ ബസ് അപകടക്കേസ് പരിഗണിച്ചാണ് കോടതി പരിശോധന. 2002 ഇടുക്കിയിൽ നടന്ന ബസ് അപകടവുമായി ബന്ധപ്പെട്ട കേസിലാണ് വിശദ പരിശോധനയ്ക്ക് സുപ്രീം കോടതി തീരുമാനം. മാമലക്കണ്ടം കോതമംഗലം റൂട്ടിൽ ഓടിയിരുന്ന സ്വകാര്യ ബസ് ആ വർഷം ഡിസംബറിൽ അപകടത്തിൽ പെടുകയും അഞ്ച് പേർ മരിക്കുകയും ചെയ്തു.

63 പേർക്ക് പരിക്കേറ്റ അപകടത്തിൽ ബസ് ഡ്രൈവർ ജിനു സൈബാറ്റ്യൻ, ഉടമയായ അനിൽ സെബാറ്റ്യൻ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി പോലീസ് കേസ് എടുത്തു. ഇരുവരും സഹോദരങ്ങളുമാണ്. മനപൂർവ്വം അല്ലാത്ത നരഹത്യയാണ് കേസിൽ പ്രതികൾക്ക് എതിരെ ചുമത്തിയത്. കൂടാതെ ഒന്നാം പ്രതിയും ഡ്രൈവറുമായ ജിനുവിന് ബസ് ഓടിക്കാനുള്ള ലൈൻസ് ഇല്ലെന്നും കണ്ടെത്തി. ഈക്കാര്യം ബസ് ഉടമയ്ക്ക് വ്യക്തമായിരിന്നുവെന്നും പോലീസ് കുറ്റപ്പത്രത്തിൽ വ്യക്തമാക്കി.

ഇതോടെ അപകടവുമായി ബന്ധപ്പെട്ട് ഉടമയ്ക്ക് എതിരെയും സമാനമായ വകുപ്പ് ചുമത്തി. കേസിൽ തൊടുപുഴയിലെ വിചാരണക്കോടതി ഇരുവർക്കും അഞ്ച് വർഷം തടവ് വിധിച്ചു. ഇതിനെതിരായ അപ്പീൽ ഹൈക്കോടതിയും തള്ളി. തുടർന്നാണ് ഹർജിയുമായി ഇരുപ്രതികളും സുപ്രീം കോടതിയെ സമീപിച്ചത്. ലൈൻസസ് ഇല്ലെന്ന് കാര്യം മനസിലാക്കിയിട്ടും ബസ് ഓടിക്കാൻ നൽകി എന്നത് മാത്രം ചൂണ്ടിക്കാട്ടി ഉടമസ്ഥനെതിരെ സമാനക്കുറ്റം ചുമത്താനാകില്ലെന്ന് ഹർജിക്കാരനായി ഹാജരായ അഭിഭാഷകൻ ശ്രീറാം പറക്കാട്ട് വാദിച്ചു. മാത്രമല്ല അപകടം ആകസ്മികമായി സംഭവിച്ചതാണ് ഈക്കാര്യത്തിൽ ഗൂഢാലോചനയില്ല, കൂടാതെ അപകടം വരുത്തിവെക്കണമെന്ന പൊതു ഉദ്ദേശത്തോടെ ഇരുവരും പ്രവർത്തിച്ചിട്ടില്ലെന്നും അഭിഭാഷകൻ വാദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...