Wednesday, July 2, 2025 6:09 pm

പാലാ നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി സാവിയോ കാവുകാട്ട് തെരഞ്ഞെടുക്കപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പാലാ നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി സാവിയോ കാവുകാട്ട് തെരഞ്ഞെടുക്കപ്പെട്ടു. കേരളാ കോൺഗ്രസ് (എം) നേതാവും പാർട്ടി ചെയർമാൻ ജോസ് കെ.മാണി എം പി യുടെ വാർഡായ അരുണാപൂരം 22 ൽ നിന്നുമുള്ള കൗൺസിലറുമാണ് ഇദ്ദേഹം. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തുടങ്ങി കഴിഞ്ഞ 30 വർഷമായി പാലാ മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന ജനകീയ നേതാവാണ് അദ്ദേഹം.

പാലാ ടൗൺ ജൂനിയർ ചേംമ്പർ, ലയൺസ് ക്ലബ് എന്നിവയിലും തുടർന്ന് ഇപ്പോൾ പാലാ വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി, പാലാ അർബൻ കോ- ഓപറേറ്റീവ് സൊസൈറ്റി ബോർഡ് മെമ്പർ,കേന്ദ്ര ഗവ. സ്കിൽഡ് ഡവലപ്മെന്‍റ് ഡിപ്പാർട്ടു മെന്റിന്‍റെ കീഴിലുളള ജൻ ശിക്ഷൻ സസ്തൻ ബോർഡുമെമ്പറും അരുണാപുരം റസിഡന്റ്സ് അസ്സോസിയേഷൻ സെക്രട്ടറിയുമാണ്. എല്ലാ കാലത്തും മാണിസാറിനും മകൻ ജോസ് കെ മാണിക്കുമൊപ്പം നിന്നു എന്നുള്ളതാണ് സാവിയോയുടെ സവിശേഷത. ഒരു കാലത്ത് അർഹമായ പാർട്ടിയിലെ സ്ഥാനങ്ങൾ മറ്റു പലരും നേടിയപ്പോഴും മാണിസാറിന്‍റെ തീരുമാനത്തിന് അപ്രമാദിത്വം കൽപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞ ഒത്തുതീർപ്പ് വ്യാവസ്ഥകളിൽ വിശ്വാസം അർപ്പിച്ചു.

അതുകൊണ്ടു തന്നെ പാലായുടെ ഹൃദയഭൂമിയായ അരുണാപുരം വാർഡിൽ തന്നെ സ്ഥാനാർത്ഥിത്വം ലഭിക്കുകയും വിജയിക്കുകയും ചെയ്തു. നഗരസഭയിലെ ജനകീയ പ്രശ്നങ്ങളിൽ വസ്തു നിഷ്ട്ടമായി പഠിക്കുകയും ചർച്ചകളിൽ ഇടപെടുകയും ചെയ്യുന്ന സാവിയോയ്ക്ക് രാഷ്ട്രീയ ബന്ധത്തെക്കാളുപരി രാഷ്ട്രീയേതര ബന്ധങ്ങളും അനവധിയാണ്. കഴിഞ്ഞ മുൻസിപ്പൽ തെരെഞ്ഞെടുപ്പിൽ സാവിയോയെ തോൽപ്പിക്കുവാൻ പലരും പല രീതികളിൽ പരിശ്രമിച്ചപ്പോഴും ജനങ്ങളുമായുള്ള ബന്ധത്തിൽ സാവിയോ ശ്രദ്ധിച്ചതിനാൽ വിജയിക്കുവാനും ജോസ് കെ മാണിയുടെ തട്ടകം കാത്ത് സൂക്ഷിക്കാനുമായി. ഭാര്യ ജസ്സി മാമ്പുഴക്കരി കരുവേലിത്തറ കുടുംബാംഗവും പാലാ അൽഫോൻസാ കോളേജ് ഇoഗ്ലീഷ് എസ്. എഫ് വിഭാഗം മേധാവിയുമാണ്. മക്കൾ: ജോസഫ്, ആൻ എന്നിവർ ഭരണങ്ങാനം അൽഫോൻസാ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളാണ്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭക്ഷ്യസുരക്ഷാ പരിശോധന : 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് – പേര് ഞങ്ങള്‍ പറയൂല്ല

0
പത്തനംതിട്ട : ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റേയും സംയുക്ത പരിശോധനയില്‍ ജില്ലയിലെ...

തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം

0
തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം. വിദ്യാർഥികൾ ഉന്നയിച്ച...

കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് ; കാക്കനാട് സ്വദേശികൾ പിടിയിൽ

0
കൊച്ചി: കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് പിടികൂടി. ഒരേ ഫ്ലാറ്റ് ലീസിന്...

യൂത്ത് കോൺഗ്രസ് വയനാട് ഭവന പദ്ധതിക്ക് അടുത്തമാസം കല്ലിടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

0
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ച പണം വിനിയോഗിക്കാത്തത് പഠന ക്യാമ്പിൽ...