തിരുവനന്തപുരം : പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. എംഎൽഎമാരിൽ കൂടുതൽ പേരുടെ പിന്തുണ കിട്ടിയ സാഹചര്യത്തിൽ രമേശ് ചെന്നിത്തല തുടരുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ. വിഡി സതീശന് നറുക്ക് വീഴുമെന്നാണ് മാറ്റത്തിനായി മുറവിളി ഉയർത്തുന്നവരുടെ കണക്ക് കൂട്ടൽ.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് ചെന്നിത്തല കാഴ്ചവെച്ചത്. ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരണമെന്ന് മിക്കവരും ആഗ്രഹിക്കുന്നുണ്ട്. മറിച്ച് വി.ഡി സതീശനെ ഹൈക്കമാന്റില്‍ നിന്നും കെട്ടിയിറക്കിയാല്‍ സംസ്ഥാന കോണ്‍ഗ്രസില്‍ വന്‍ വിഭാഗീയതക്ക് കാരണമാകും. ഹൈക്കമാന്റ് അങ്ങനെ ഒരു തീരുമാനം എടുക്കുകയാണെങ്കില്‍ അതിനു പിന്നില്‍ കെ.സി വേണുഗോപാല്‍ ആണെന്ന് വ്യക്തമാണ്. ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും പടിപടിയായി ഒതുക്കി കേരള രാഷ്ട്രീയത്തില്‍ പിടിമുറുക്കാന്‍ ഏറെനാളായി കെ.സി വിയര്‍പ്പൊഴുക്കുകയാണ്. മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുവാനുള്ള ആഗ്രഹമാണ് ഇതിനു പിന്നില്‍.
21ൽ 19 പേരുടെയും പിന്തുണ ചെന്നിത്തലക്കെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു. ഗ്രൂപ്പിന് അതീതമായ പിന്തുണയുണ്ടായെന്ന് സതീശൻ അനുകൂലികൾ വാദിക്കുന്നു. ഉമ്മൻചാണ്ടി ചെന്നിത്തലയെ പിന്തുണച്ചിട്ടും എ ഗ്രൂപ്പ് അംഗങ്ങളിൽ ചിലർ സതീശനെ പിന്തുണച്ചെന്നാണ് വിവരം. കേരളത്തിലെ തോല്‍വി വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് ഹൈക്കമാൻഡ്. മുതിര്‍ന്ന നേതാക്കളോടും എംഎല്‍എമാരോടും ഇതിനായി ചുമതലപ്പെടുത്തിയ സമിതി സംസാരിക്കാനിരിക്കുകയാണ്. കേരളത്തിലെ തിരിച്ചടിയില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നല്‍കിയ റിപ്പോര്‍ട്ടും സമിതിക്ക് മുമ്പിലുണ്ട്.
അതേസമയം തെരഞ്ഞെടുപ്പുകളൊന്നും തല്‍ക്കാലം മുമ്പിലില്ലാത്തതിനാല്‍ കേരള ഘടകത്തില്‍ ഉടന്‍ പുനഃസംഘടന വേണ്ടെന്ന നിലപാടാണ് മുതിര്‍ന്ന സംസ്ഥാന നേതാക്കള്‍ക്ക്. പ്രതിപക്ഷ നേതാവായി തുടരണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആഗ്രഹം. സമവായമെന്ന നിലക്ക് മുല്ലപ്പള്ളിക്കും തുടര്‍ അവസരം നല്‍കുന്നതില്‍ ഐ ഗ്രൂപ്പിലെ ചെന്നിത്തല അനുകൂലികള്‍ക്ക് എതിര്‍പ്പില്ല. 21 എംഎല്‍എമാരില്‍ 12 പേര്‍ ഐ ഗ്രൂപ്പും 9 പേര്‍ എ ഗ്രൂപ്പുമാണ്. ഇതില്‍ സുധാകരന്‍ , കെ സി വേണുഗോപാല്‍ പക്ഷക്കാരുമുണ്ട് . ദേശീയ തലത്തില്‍ ചുമതല നല്‍കാനുള്ള ആലോചനകളില്‍ ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. പൊതുവെ ദുര്‍ബലമായ ഹൈക്കമാന്‍ഡും കേരളത്തിലെ പുനഃസംഘടനയില്‍ ധര്‍മ്മ സങ്കടത്തിലാണെന്നാണ് വിവരം.