ഡല്‍ഹി: പ്രമുഖ ഉത്പന്നമായ ബോണ്‍വിറ്റയടക്കമുള്ളവയെ ഹെല്‍ത്ത് ഡ്രിങ്ക് അഥവാ ആരോഗ്യകരമായ പാനീയങ്ങളുടെ വിഭാഗത്തില്‍ നിന്നും ഒഴിവാക്കണമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ കൊമേഴ്സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. ദേശീയ ബാലാവകാശ കമ്മിഷന്റെ(എന്‍സിപിസിആര്‍) നേതൃത്വത്തിലുള്ള സമിതി നടത്തിയ അന്വേഷണത്തില്‍ ഇവ ‘ഹെല്‍ത്ത് ഡ്രിങ്ക്’ അല്ലെന്ന് കണ്ടെത്തിയതായാണ് വിവരം. ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്ന ആരോഗ്യകരമായ പാനീയങ്ങള്‍ ഇല്ലെന്നും ബോണ്‍വിറ്റയില്‍ അനുവദനീയമായ അളവിലും അധികം പഞ്ചസാര സാന്നിധ്യം കണ്ടെത്തിയതായാണ് വിവരം. സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും പാലിക്കാത്തവരും ഊര്‍ജ ഉത്തേജക സപ്ലിമെന്റുകളെ ഹെല്‍ത്ത് ഡ്രിങ്കായി അവതരിപ്പിക്കുകയും ചെയ്യുന്ന കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ദേശീയ ബാലാവകാശ കമ്മിഷന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയോട് (എഫ്എസ്എസ്എഐ) ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തെ ഭക്ഷ്യ നിയമത്തിനു കീഴില്‍ ഹെല്‍ത്ത് ഡ്രിങ്കുകളെ നിര്‍വചിച്ചിട്ടില്ലെന്നും അതിന് കീഴിലുള്ള ഉല്‍പന്നങ്ങള്‍ നല്‍കുന്നത് നിയമലംഘനമാണെന്നും കമ്മിഷന്‍ അറിയിച്ചു. പാല്‍, ധാന്യം, മാള്‍ട്ട് അധിഷ്ഠിതമായ പാനീയങ്ങളെ ഹെല്‍ത്ത് ഡ്രിങ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് എഫ്.എസ്.എസ്.എ.ഐ ഈ മാസം ആദ്യം ഇ കൊമേഴ്സ് പോര്‍ട്ടലുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മുന്‍പ് ബോണ്‍വിറ്റയിലെ അമിത പഞ്ചസാര സാന്നിധ്യത്തെ കുറിച്ച് ഒരു യൂട്യൂബര്‍ നടത്തിയ പരാമര്‍ശം വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ബോണ്‍വിറ്റയിലെ അമിത പഞ്ചസാര, കളറുകള്‍ എന്നിവ കുട്ടികളില്‍ മാരക രോഗത്തിനിടയാക്കുമെന്നായിരുന്നു വാദം.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033