ഡോ.എം. എസ്. സുനിലിന്റെ 302- മത് സ്നേഹഭവനം വിഷുക്കൈനീട്ടം ആയി വിധവയായ ഷൈനിക്കും കുടുംബത്തിനും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ സ്വന്തമായി വീടുകൾ ഇല്ലാതെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 302 -മത് സ്നേഹഭവനം മച്ചി പ്ലാവ് ആയുത്തുംപറമ്പിൽ വിധവയായ ഷൈനിക്കും കുടുംബത്തിനും ആയി ചിക്കാഗോ മലയാളി അസോസിയേഷൻ അംഗമായ ആഗ്നസ് മാത്യുവിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ആഗ്നസ് മാത്യു നിർവഹിച്ചു. വർഷങ്ങളായി ഭർത്താവ് മരിച്ചുപോയ ഷൈനി മകൻറെ സംരക്ഷണയിൽ ആയിരുന്നു.

ഒരു വർഷത്തിനു മുമ്പ് മകൻ ആക്സിഡന്റിൽ മരണപ്പെടുകയും ഷൈനിയും മകൻറെ കുഞ്ഞും അടങ്ങുന്ന കുടുംബം വീടോ സ്ഥലമോ ഇല്ലാതെ എങ്ങോട്ട് പോകണമെന്ന് അറിയാത്ത അവസ്ഥയിൽ കഴിയുമ്പോൾ മച്ചി പ്ലാവിൽ സാബു പി. ഐ. 4 സെൻറ് സ്ഥലം ദാനമായി നൽകുകയും പ്രസ്തുത സ്ഥലത്ത് ടീച്ചർ രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും അടങ്ങിയ വീട് പണിത് നൽകുകയും ആയിരുന്നു. ചിക്കാഗോ മലയാളി അസോസിയേഷന്റെ സഹായത്താൽ പണിയുന്ന പതിനേഴാമത് സ്നേഹഭവനമാണ് ഇവർക്കായി ടീച്ചർ വിഷുക്കൈനീട്ടം ആയി നിർമ്മിച്ചു നൽകിയത്. ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ .പി. ജയലാൽ., അന്നമ്മ എബ്രഹാം .,സാബു. പി. ഐ., ഡേവിഡ് പി .ഐ., എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡലിന് അര്‍ഹനായി പത്തനംതിട്ട ഫയർ സ്റ്റേഷനിലെ കെ.കെ രമാകാന്ത്

0
പത്തനംതിട്ട : പത്തനംതിട്ട ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡല്‍...

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...