Friday, May 9, 2025 4:37 pm

വീട്ടിലെ പായൽ ശല്യം ; എളുപ്പത്തിൽ ഒഴിവാക്കാൻ ഇവ പരീക്ഷിക്കൂ

For full experience, Download our mobile application:
Get it on Google Play

വീടിനുപുറത്തിറങ്ങുമ്പോൾ (പ്രത്യേകിച്ച് പ്രായമുള്ളവർ) പായലിനെ സൂക്ഷിക്കണം. ഓർക്കാപ്പുറത്ത് പായലുകളിൽ വഴുതി അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇതിനുപുറമേ ചുറ്റുമതിലിലും മറ്റുമായി പായലുകൾ പിടിച്ചിരിക്കുന്നത് ഭംഗി നഷ്ടപ്പെടുത്തുകയും ചെയ്യും. എന്നാൽ പായൽ ശല്യം എളുപ്പത്തിൽ നീക്കം ചെയ്യാൻ ചില നുറുങ്ങുവഴികൾ ഉണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം.
ബേക്കിങ് സോഡയും വിനാഗിരിയും
പറ്റിപ്പിടിച്ചിരിക്കുന്ന പായലിനെ നീക്കം ചെയ്യാൻ ഏറ്റവും എളുപ്പമുള്ള മാർഗമാണ് ബേക്കിങ് സോഡയുടെയും വിനാഗിരിയുടെയും ഉപയോഗം. ഇതിനായി പായൽ പിടിച്ചിരിക്കുന്ന പ്രതലം ആദ്യം നനച്ചുകൊടുക്കുക. ഒരു കപ്പ് ബേക്കിങ് സോഡയെടുത്ത് ഇതിനുമുകളിൽ വിതറാം. അരമണിക്കൂറിനുശേഷം ഒരു ബക്കറ്റ് വെള്ളത്തിൽ രണ്ടോ മൂന്നോ കപ്പ് വിനാഗിരി ഒഴിച്ച് മിശ്രിതം തയ്യാറാക്കി അത് ഒഴിച്ചുകൊടുക്കണം. അതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ചാൽ പായൽ എളുപ്പത്തിൽ നീങ്ങി കിട്ടും.

ബ്ലീച്ചിന്റെ ഉപയോഗം
ഒരു ബക്കറ്റിൽ ഒരേ അളവിൽ ബ്ലീച്ചും വെള്ളവും കലർത്തുക. ചൂടുള്ള വെള്ളമാണെങ്കിൽ അത്രയും നല്ലത്. ഇത് നടവഴിയിൽ പായലുള്ള സ്ഥലങ്ങളിൽ ഒഴിച്ചുകൊടുക്കാം. അതിനുശേഷം കട്ടിയുള്ള ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ചുനീക്കണം. പ്രതലത്തിൽ നിന്നും വളരെ വേഗത്തിൽ പായൽ അടർന്നുപോരുന്നതിന് ഇത് സഹായിക്കും. പായൽ പൂർണമായും ഇളകിയ ശേഷം സാധാരണ വെള്ളം ഉപയോഗിച്ച് നന്നായി നടപ്പാത കഴുകാനും ശ്രദ്ധിക്കുക.
തിളച്ചവെള്ളം
കോൺക്രീറ്റ് പ്രതലത്തിൽ അല്പം സ്ഥലത്ത് മാത്രമാണ് പായൽ ബാധിച്ചിരിക്കുന്നത് എങ്കിൽ അത് നീക്കം ചെയ്യാനുള്ള ഏറ്റവും ചെലവ് കുറഞ്ഞതും ഫലപ്രദവുമായ മാർഗമാണ് തിളച്ചവെള്ളത്തിന്റെ ഉപയോഗം. ഇതിനായി തിളപ്പിച്ച വെള്ളം പായൽ പിടിച്ച ഭാഗത്തേക്ക് ശ്രദ്ധാപൂർവം ഒഴിച്ചുകൊടുക്കുക. അതിനുശേഷം കട്ടിയുള്ള ബ്രഷ് ഉപയോഗിച്ച് ഉരച്ചാൽ പായൽ വേഗത്തിൽ തന്നെ നീക്കം ചെയ്യാൻ സാധിക്കും.
പായലിനെ അകറ്റി നിർത്താനുള്ള മാർഗങ്ങൾ
പായൽ പിടിക്കാൻ സാധ്യതയുള്ള ഇടങ്ങൾ പരമാവധി സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ തുറസ്സായി തുടരാൻ അനുവദിക്കുക എന്നതാണ് പ്രധാനം. തണലുള്ള പ്രദേശങ്ങളിലാണ് പായൽ വേഗത്തിൽ വളരുന്നത്.
ഈർപ്പം അധികമായി ഉള്ളിടത്താണ് പായലുകൾ വളരുന്നത്. അതിനാൽ അവ വളരാൻ ഇടയിലുള്ള പ്രതലങ്ങളിൽ ജലാംശം തങ്ങിനിൽക്കുന്നില്ല എന്ന് ഉറപ്പാക്കുകയാണ് മറ്റൊരു മാർഗം. പുൽത്തകിടികൾ ആവശ്യത്തിന് മാത്രം ജലസേചനം നടത്താൻ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം അധികമായി ജലാംശം നിലനിൽക്കുന്നത് പായലിന്റെ വളർച്ചയ്ക്ക് സഹായകമാകും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡൽഹി അരുൺ ജയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബോംബ് ഭീഷണി

0
ന്യൂഡൽഹി: ഡൽഹി അരുൺ ജയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബോംബ് ഭീഷണി. ഇമെയിൽ...

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ മേക്കൊഴൂര്‍ ഋഷികേശ ക്ഷേത്രത്തില്‍ ഡി.സി.സി പ്രസിഡന്‍റും ഭാരവാഹികളും സന്ദര്‍ശനം...

0
പത്തനംതിട്ട : ഡി.വൈ.എഫ്.ഐ ക്രിമിനലുകള്‍ ആക്രമിച്ചു കേടുപാടുകള്‍ വരുത്തിയ മൈലപ്രാ മേക്കൊഴൂര്‍...

ജൈവ വൈവിധ്യ ദിനാചരണം ; പഴവങ്ങാടി ഗവ. യു.പി. സ്കൂൾ അങ്കണത്തിലെ മരമുത്തശ്ശിമാരെ അടുത്തറിയാൻ...

0
റാന്നി : ജൈവ വൈവിധ്യ ദിനാചരണത്തിൻ്റെ ഭാഗമായി പഴവങ്ങാടി ഗവ....

നിപ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന ആറ് പേരുടെയും പരിശോധനാ ഫലം നെഗറ്റീവ്

0
മലപ്പുറം: മലപ്പുറത്ത് നിപ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന ആറ് പേരുടെയും പരിശോധനാ ഫലം...