ബിജെപി എംപിമാര്‍ കയ്യേറ്റം ചെയ്തു ; രേ​ഖാ​മൂ​ലം പ​രാ​തി നല്‍കി സ്പീ​ക്ക​റു​ടെ മു​ന്നി​ല്‍ പൊട്ടിക്കരഞ്ഞ് രമ്യ ഹരിദാസ്

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: പ്രതിഷേധത്തിനിടെ തന്നെ ബിജെപി എംപിമാര്‍ കയ്യേറ്റം ചെയ്‌തെന്ന് രമ്യ ഹരിദാസിന്റെ പരാതി.
ലോ​ക്‌​സ​ഭ​യി​ല്‍ ബി​ജെ​പി-​കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ഡ​ല്‍​ഹി ക​ലാ​പ​ത്തി​ന്റെ  പശ്ചാത്തലത്തി​ല്‍ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ പ്ര​തി​ഷേ​ധി​ച്ച​പ്പോ​ള്‍ ബി​ജെ​പി എം​പി​മാ​ര്‍ എ​തി​ര്‍​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​.

കേ​ന്ദ്ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധം. ഇ​തി​നി​ടെ ബി​ജെ​പി എം​പി​മാ​ര്‍ തന്നെ കൈ​യ്യേ​റ്റം ചെ​യ്‌​തെ​ന്ന് കോ​ണ്‍​ഗ്ര​സ് എം​പി ര​മ്യ ഹ​രി​ദാ​സ് ആ​രോ​പി​ച്ചു. ബി​ജെ​പി എം​പി ജ​സ്‌​കൗ​ര്‍ മീ​ണ, ശോ​ഭ ക​ര​ന്ത​ല​ജെ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ന്നെ കൈ​യ്യേ​റ്റം ചെ​യ്‌​തെ​ന്നാ​ണ് ര​മ്യ ഹ​രി​ദാ​സി​ന്റെ  ആ​രോ​പ​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ ര​മ്യ ഹ​രി​ദാ​സ് സ്പീ​ക്ക​ര്‍​ക്ക് രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കു​ക​യും സ്പീ​ക്ക​റു​ടെ മു​ന്നി​ല്‍ പൊട്ടിക്കരയു​ക​യും ചെ​യ്തു.

ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​ക്ക് സ​ഭ വീ​ണ്ടും സ​മ്മേ​ളി​ച്ച​പ്പോ​ഴാ​ണ് നാ​ട​കീ​യ​ രം​ഗ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. പ്ര​തി​ഷേ​ധ​വു​മാ​യി നടുത്തള​ത്തി​ലി​റ​ങ്ങി​യ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍​ക്കെ​തിരെ ബി​ജെ​പി എം​പി​മാ​രും പ്ര​തി​ഷേ​ധി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...