രമ്യ ഹരിദാസ് എംപിയെ ജാതിപ്പേരു വിളിച്ച്‌ അധിക്ഷേപിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

ആലത്തൂര്‍: രമ്യ ഹരിദാസ് എംപിയെ ജാതിപ്പേരു വിളിച്ച്‌ അധിക്ഷേപിച്ചതായി പരാതി. ഇന്നലെ രാത്രി കിഴക്കഞ്ചേരി കൊഴുക്കുള്ളി ക്ഷേത്രത്തില്‍ ആലത്തൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പാളയം പ്രദീപിനൊപ്പം വിളക്കുപൂജയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സംഭവം. അമ്പലത്തില്‍ കയറുന്നതില്‍ നിന്നും തടഞ്ഞ സിപിഎം പ്രാദേശിക നേതാവും സംഘവും ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിക്കുകയും പ്രശ്‌നമുണ്ടാക്കുകയും ആയിരുന്നു എന്ന് രമ്യ ഹരിദാസ് പരാതിയില്‍ പറയുന്നു.

അമ്പലത്തില്‍ കയറുന്നതു തടയുകയും അപമാനിക്കുകയും ചെയ്തപ്പോള്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പോലീസ് സംരക്ഷണത്തില്‍ പൂജയില്‍ പങ്കെടുത്ത ശേഷമാണു മടങ്ങിയതെന്നു രമ്യ പറഞ്ഞു. ഡിജിപിക്കും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....