Saturday, December 21, 2024 5:36 pm

നവോത്ഥാന നായകൻ കാവാരിക്കുളം കണ്ഠൻ കുമാരൻ 161 – മത് ജന്മ വാർഷികം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

പെരുമ്പെട്ടി: നവോത്ഥാന നായകൻ കാവാരിക്കുളം കണ്ഠൻ കുമാരൻ 161 – മത് ജന്മ വാർഷികം കെ.എസ്.കെ.ടി.യു, സി.പി.എം കൊറ്റനാട് ലോക്കല്‍ കമ്മറ്റിയുടേയും നേതൃത്വത്തില്‍ ആചരിച്ചു. 1863 ഒക്ടോബർ 25 ന് മല്ലപ്പള്ളി പെരുമ്പട്ടി ഗ്രാമത്തിൽ കണന്റെയും മാണിയുടെയും മകനായി ജനിച്ചു. ശ്രീമൂലം പ്രജാസഭാ അംഗമായിരുന്ന കണ്ഠൻ കുമാരൻ തിരുവിതാംകൂറിൽ 52 ഏകാധ്യാപക വിദ്യാലയങ്ങൾ സ്ഥാപിച്ചു.
ഈ വിദ്യാലയങ്ങൾ പിന്നീട് സർക്കാർ ഏറ്റെടുക്കുകയും ഗവ. വെൽഫെയർ സ്കൂളുകളായി മാറുകയും ചെയ്തു. 1915 മുതൽ 1932 വരെ ആണ് പ്രജാസഭാ അംഗമായി പ്രവർത്തിച്ചത്. ദിവസങ്ങളോളം കാൽനടയായി സഞ്ചരിച്ചാണു തിരുവനന്തപുരത്ത് പ്രജാസഭാ യോഗത്തിനെത്തിയിരുന്നത്. പാവപ്പെട്ട വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം, ലപ്സം ഗ്രാന്റ് എന്നിവ അനുവദിക്കണമെന്ന് പ്രജാസഭയിൽ ആദ്യമായി ആവശ്യപ്പെട്ടതു കണ്ഠൻ കുമാരൻ ആണ്. വിദ്യാർഥികൾക്ക് സ്കോളർഷിപ്, സർക്കാർ സർവീസിൽ ജോലി ലഭിക്കുന്നതിനുള്ള തടസ്സം, ഈറ്റത്തൊഴിലാളികളുടെ പ്രശ്നങ്ങൾ തുടങ്ങിയവ അദ്ദേഹം പ്രജാസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഭൂപ്രശ്നം ഉന്നയിച്ചു വിവിധ സ്ഥലങ്ങളിൽ ഭൂമി പതിച്ചു വാങ്ങി.

സാംബവ സമുദായം നേരിട്ടിരുന്ന വെല്ലു വിളികൾ അതിജീവിക്കുന്നതിന് 1911ൽ
ബ്രഹ്മ പ്രത്യക്ഷ സാധുജന പറയർ സഭയ്ക്കു രൂപം നൽകി. പരിഷ്കൃത ജീവിത ത്തെക്കുറിച്ചുള്ള ബോധവൽക്കരണം, വിദ്യാഭ്യാസം, തൊഴിൽ, വ്യവസായം, ഭൂമിക്കും അതിൽ കൃഷി ചെയ്യുന്നതിനുമുള്ള അവകാശം, വസ്ത്ര- ശരീര- പരിസര ശുദ്ധി എന്നിവയിൽ ഊന്നിയായിരുന്നു സംഘടനയുടെ പ്രവർത്തനം. 1934 ഒക്ടോബർ 16 നാണു വിടപറഞ്ഞത്. കെ എസ് കെ ടി യു മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയും സി പി എം കൊറ്റനാട് ലോക്കൽ കമ്മിറ്റിയും ചേർന്ന് നടത്തിയ പരിപാടി സി പി എം മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയംഗം ഇ കെ അജി ഉദ്ഘാടനം ചെയ്തു. കെ എസ് കെ ടി യു ഏരിയാ പ്രസിഡൻ്റ് എസ് വി സുബിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റജി പോൾ, പി കെ ബാബുരാജ്, വി ജെ ജോൺസൺ, സന്തോഷ് പെരുമ്പെട്ടി, എം ജോൺസൺ, സുഭാഷ് വള്ളിക്കാട്, ഈപ്പൻ വറുഗീസ്, തങ്കമ്മ ജോർജ്, ഉഷാ ഗോപി, ടി അജിത്, ഹരി തെക്കേൽ, ഒ കെ സജി എന്നിവർ സംസാരിച്ചു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എംപി എന്ന നിലയില്‍ കിട്ടിയ വരുമാനവും പെന്‍ഷനും കൈകൊണ്ട് തൊട്ടിട്ടില്ല : സുരേഷ്‌ഗോപി

0
ആലപ്പുഴ: പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ഇതുവരെ കിട്ടിയ വരുമാനവും പെന്‍ഷനും...

ക്വാളിറ്റി കൺട്രോളർ അനുമതി നൽകിയില്ല ; കോന്നിയിൽ റേഷൻ കടകൾ വഴി വിതരണം ചെയ്യാൻ...

0
കോന്നി : സപ്ലൈക്കോയുടെ വാതിൽപടി വിതരണ കേന്ദ്രത്തിൽ റേഷൻ കടകൾ വഴി...

നാട്ടിലേക്കുള്ള യാത്രയിൽ സൈനികനെ കാണാതായെന്ന പരാതിയുമായി കുടുംബം

0
കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രയിൽ സൈനികനെ കാണാതായെന്ന പരാതിയുമായി കുടുംബം. കോഴിക്കോട് എരഞ്ഞിക്കല്‍...

സർക്കാർ പ്രതിസന്ധിയിൽ, മന്ത്രി സഭാ അഴിച്ചുപണിയുമായി ട്രൂഡോ

0
ഓട്ടവ: സർക്കാർ പ്രതിസന്ധിക്കിടെ മന്ത്രിസഭയിൽ മാറ്റവുമായി കാനഡ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ....