തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യവകുപ്പ് പുതുക്കി. സര്‍ക്കാര്‍, സ്വകാര്യ, മൊബൈല്‍, സ്റ്റാറ്റിക് ലബോറട്ടറികളില്‍ നടത്തുന്ന പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശം ആണ് പുതുക്കിയത്. പരിശോധന ലാബുകളെല്ലാം 24 മണിക്കൂറിനകം നടത്തി വിവരം അപ്‌ലോഡ് ചെയ്യണം. കൂടാതെ റിസള്‍ട്ട് പോസിറ്റീവാണെങ്കില്‍ എത്രയും വേഗം അറിയിക്കുകയും സര്‍വയലന്‍സ് ടീം അവരെ ഏറ്റെടുക്കയും വേണം.
ലാബുകള്‍ സാമ്പിള്‍ എടുക്കുന്നത് മുതല്‍ പരിശോധന, റിസള്‍ട്ട് അപ്ലോഡ്, വേസ്റ്റ് മാനേജ്‌മെന്റ് എന്നിവയിലെല്ലാം കൃത്യമായ പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. 448 രൂപ മാത്രമേ പരിശോധനയ്ക്ക് വാങ്ങാന്‍ പാടുള്ളൂ. സര്‍ക്കാര്‍ എയര്‍പോര്‍ട്ടിലെ അന്തര്‍ദേശീയ യാത്രക്കാരുടെ ആര്‍ടിപിസിആര്‍ പരിശോധന സൗജന്യമാക്കിയിട്ടുണ്ട്.