മൃഗശാലയിലെ മത്സ്യത്തെ രക്ഷിക്കാന്‍ തിരുവനന്തപുരത്ത് അപൂര്‍വ്വ ശസ്ത്രക്രിയ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അക്വേറിയത്തിലെ മറ്റു മീനുകളുടെ കുത്തേറ്റ് വയറ് പിളര്‍ന്ന മീനിന് അപൂര്‍വ്വ ശസ്ത്രക്രിയ. മൃഗശാലയിലെ അക്വേറിയത്തിലുള്ള കടല്‍മത്സ്യമായ മൊറേ ഈല്‍ എന്ന മീനിനെയാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.

മറ്റ് മീനുകളുടെ കുത്തേറ്റ മൊറേ ഈലിന്റെ വയര്‍ഭാഗം മുറിഞ്ഞ് കുടലും മറ്റു ശരീരാവയവങ്ങളും പുറത്തുവന്നു. ശസ്ത്രക്രിയ നടത്തി കുടലും അവയവങ്ങളും ശരീരത്തിനുള്ളില്‍ തുന്നിക്കെട്ടാനായിരുന്നു ശ്രമം. മൃഗശാലയിലെ ഡോക്ടര്‍ ജേക്കബ് അലക്സാണ്ടറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ശസ്ത്രക്രിയ നടത്തിയത്.

പ്രത്യേക പാത്രത്തില്‍ കടല്‍വെള്ളം ശേഖരിച്ച ശേഷം മീനിന്റെ ചെകിളഭാഗം വെള്ളത്തിലും ശസ്ത്രക്രിയ നടത്തേണ്ട ഭാഗം പാത്രത്തിനു പുറത്തും വരത്തക്ക രീതിയില്‍ വെച്ചു. എയറേറ്ററിന്റെ സഹായത്തോടെ അനസ്തേഷ്യ നല്‍കിയാണ് ശസ്ത്രക്രിയ നടത്തിയത്. മൂന്നര മണിക്കൂര്‍കൊണ്ട് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. പിന്നാലെ പ്രത്യേക അക്വേറിയത്തിലേക്കു മീനിനെ മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...