Friday, July 4, 2025 8:54 am

രഞ്ജിത്ത് വധക്കേസ് : ഒരാള്‍ കൂടി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ​ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്‌ജിത്ത്‌ ശ്രീനിവാസനെ വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. സൂത്രധാരന്മാരില്‍ ഒരാളായ എസ്‌ഡിപിഐ ആലപ്പുഴ നഗരസഭാ ഏരിയാ പ്രസിഡന്റ്‌​ നൂറുദ്ദീന്‍ പുരയിടത്തില്‍ ഷെര്‍നാസിനെയാണ്​ (39) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്​. പ്രതിയെ ചൊവ്വാഴ്‌ച കോടതിയില്‍ ഹാജരാക്കും. ഇതോടെ കേസില്‍ പിടിയിലാവരുടെ എണ്ണം 19 ആയി.

കുറ്റകൃത്യത്തില്‍ നേരിട്ട്​ പങ്കാളികളായ പ്രതികള്‍ ഒളിപ്പിച്ച ആയുധം കഴിഞ്ഞദിവസം പോലീസ്​ കണ്ടെത്തിയിരുന്നു. ആലപ്പുഴ ഇരവുകാട്​ ഭാഗത്തെ പറമ്ബില്‍നിന്നും സമീപത്തെ തോട്ടില്‍നിന്നുമാണ്​ രണ്ടു​ വടിവാളുകള്‍ കണ്ടെത്തിയത്​. കേസിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ നേരത്തെ അറസ്റ്റിലായ മുഖ്യസൂത്രധാരനടക്കമുള്ള ആറു പ്രതികളുടെ പേരുവിവരങ്ങള്‍ പോലീസ്​ പുറത്തുവിട്ടിട്ടില്ല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തനം നേരത്തെ തുടങ്ങിയിരുന്നെങ്കിൽ ബിന്ദുവിനെ രക്ഷപെടുത്താൻ കഴിയുമായിരുന്നവെന്ന് ഭർത്താവ് വിശ്രുതൻ

0
കോട്ടയം : നേരത്തെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നെങ്കിൽ ചിലപ്പോൾ ബിന്ദുവിനെ രക്ഷപെടുത്താൻ കഴിയുമായിരുന്നവെന്ന്...

ചികിത്സയിലിരിക്കെ മരിച്ച 18 വയസ്സുകാരിക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു

0
മലപ്പുറം : ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിക്ക്...

വിസി യുടെ നടപടിക്കെതിരെ രജിസ്ട്രാർ ഇന്ന് കോടതിയെ സമീപിച്ചേക്കും

0
തിരുവനന്തപുരം : കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസിലർ...

കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍

0
കോഴിക്കോട്: സ്വകാര്യ ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍. കോഴിക്കോട്...