ആലപ്പുഴ : ബി.ജെ.പി. നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. രഞ്ജിത്തിന്റെ ശരീരത്തില്‍ 20 വെട്ടുകളേറ്റു. ആക്രമണത്തില്‍ ചൂണ്ട് മുറിഞ്ഞ് മാറിയെന്നും കീഴ്താടി തകര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തില്‍ ആഴത്തില്‍ മുറവേറ്റിട്ടുണ്ട്. തലയോട്ടി തകര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒന്നര മണിക്കൂര്‍ സമയമെടുത്താണ് രഞ്ജിത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. പോസ്റ്റ്മോര്‍ട്ടം നാളെ നടക്കും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകിയതില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയ്ക്ക് മുന്നില്‍ സ്ത്രീകള്‍ അടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
രഞ്ജിത്തിന്റെ ശരീരത്തില്‍ 20 വെട്ടുകള്‍ ; അതിക്രൂര കൊലപാതകമെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്
RECENT NEWS
Advertisment